ന്യൂഡൽഹി: ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടുമായി ബന്ധപ്പെട്ട് പിഎഫ്ആർഡിഎ പുതിയ സുരക്ഷാക്രമീകരണം ഒരുക്കി. പാസ് വേർഡ് അധിഷ്ഠിത സിആർഎ സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് അക്കൗണ്ട് തുറക്കുന്നതിന് ആധാർ വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കിയാണ് സുരക്ഷ വർധിപ്പിച്ചത്. ടു ഫാക്ടർ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിഎഫ്ആർഡിഎ സർക്കുലറിൽ അറിയിച്ചു.
—
പുതിയ പോളിസികൾ ഡിജിറ്റൽ രൂപത്തിൽ
—
ഏപ്രിൽ ഒന്നുമുതൽ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നത് ഡിജിറ്റൽ രൂപത്തിലായിരിക്കണം. പോളിസികൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഐആർഡിഎഐയുടെ പുതിയ നിർദേശം. ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് പോളിസികൾക്ക് എല്ലാം ഇത് ബാധകമാണ്. പുതിയ പോളിസി എടുക്കുന്ന സമയത്ത് റിപ്പോസിറ്ററിയിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ആധാർ, പാൻ പോലുള്ള കെവൈസി രേഖകൾ നൽകി ഇ- ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങാം. പഴയ പോളിസികൾ പേപ്പർ രൂപത്തിൽ തുടരുന്നതിൽ തടസ്സമില്ല
എസ്ബിഐ ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജുകൾ വർധിക്കും
—
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഎ ചില ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്റ്റ്ലെസ് ഡെബിറ്റ് കാർഡുകളുടെ നിലവിലുള്ള വാർഷിക നിരക്കുകളും യുവ, ഗോൾഡ്, കോംബോ ഡെബിറ്റ് കാർഡുകൾക്കുള്ള വാർഷിക നിരക്കുകളുമാണ് ഉയരുക.
2024 ഏപ്രിൽ മുതൽ ക്ലാസിക് ഡെബിറ്റ് കാർഡുകളുടെ ആന്വൽ മെയിന്റനൻസ് ചാർജ് 200 രൂപയും ജിഎസ്ടിയുമായി വർധിക്കും. നിലവിൽ 125 രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് വാർഷിക നിരക്ക് ചാർജായി ഈടാക്കിയിരുന്നത്. യുവ ഡെബിറ്റ് കാർഡുകൾക്ക് ആന്വൽ മെയിന്റനൻസ് ചാർജ് 250 രൂപയും ജിഎസ്ടിയുമായി ഉയരും. നിലവിൽ 175രൂപയും ജിഎസ്ടിയും ചേർന്ന തുകയാണ് നിലവിലുള്ള ആന്വൽ മെയിന്റനൻസ് ചാർജ്. പ്രീമിയം ബിസിനസ് കാർഡ്‌പ്രൈഡ് പോലെയുള്ള പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡുകളുടെ ഉപഭോക്താക്കളിൽ നിന്നും ആന്വൽ മെയിന്റനൻസ് ചാർജ് ഇനത്തിൽ 350 രൂപയും ജിഎസ്ടിയുമാണ് നിലവിൽ ഈടാക്കുന്നത്. 2024 ഏപ്രിൽ മുതൽ വാർഷിക നിരക്ക് 425 രൂപയും ജിഎസ്ടിയുമായി ഉയരും.
മ്യൂച്ചൽ ഫണ്ട്
—
ഏപ്രിൽ 1 മുതൽ, കൈവൈസി പുതുക്കാത്ത നിക്ഷേപകർക്ക് മ്യൂച്ചൽ ഫണ്ട് ഇടപാടുകളൊന്നും ചെയ്യാൻ അനുവദിക്കില്ല. എസ്ഐപി, സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ, മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളുടെ വിൽപ്പന എന്നിവയിലും ഇത് ബാധകമാണ്. ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് പുതുക്കേണ്ടത്. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും യൂട്ടിലിറ്റി ബില്ലുകളും ഉപയോഗിച്ച് നടത്തിയ കെവൈസി ഈ സമയപരിധിക്ക് ശേഷം സാധുതയുള്ളതല്ല.
—
ഫാസ്ടാഗ്
—
കാറിൻ്റെ ഫാസ്‌ടാഗിൻ്റെ കെവൈസി ബാങ്കുമായി അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാം.ബാങ്കുകൾ നിർജ്ജീവമാക്കുന്നത് ഒഴിവാക്കാൻ മാർച്ച് 31-ന് മുമ്പ് ഫാസ്ടാഗിനുള്ള കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. അപ്‌ഡേറ്റ് ചെയ്ത കെവൈസി ഇല്ലാതെ, പേയ്‌മെൻ്റുകൾ നടക്കില്ല. ടോൾ പ്ലാസകളിലെ സുഗമമായ ഇടപാടുകൾക്കായി ആർബിഐ നിയമങ്ങൾ പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദേശിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































