കൊവിഡിന്റെ പേരില്‍ ഏപ്രില്‍ ഫൂളാക്കി ; തിരുവനന്തപുരത്ത് നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗള്‍ഫില്‍ നിന്നു നാട്ടിലെത്തി വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വ്യാജപ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്തു. ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു(50), രാമചന്ദ്രന്‍നായര്‍(57), രാജേന്ദ്രന്‍നായര്‍(59), രാധാകൃഷ്ണന്‍(56) എന്നിവരെയാണ് മലയിന്‍കീഴ് എസ്.ഐ. സൈജു അറസ്റ്റുചെയ്തത്.  ഏപ്രില്‍ ഒന്നാം തീയതി ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കള്‍ക്ക് വ്യാജവിവരം നല്‍കിയത്.

ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12-നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതനുസരിച്ച് അന്നു മുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് രോഗം സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ബന്ധുക്കള്‍ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടതോടെ തനിക്കും മറ്റുള്ളവര്‍ക്കും കടുത്ത മാനസിക ആഘാതമുണ്ടായിയെന്ന പ്രവാസിയുടെ പരാതിയിലാണ് മലയിന്‍കീഴ് പോലീസ് തുടര്‍ നടപടിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...