Wednesday, July 2, 2025 9:14 pm

കടലിൽ കൂടുമത്സ്യകൃഷി ; ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തീരദേശജനതയുടെ വരുമാനവർധനവ് ലക്ഷ്യമിട്ട് സമുദ്രജലകൃഷി (മാരികൾച്ചർ) ജനകീയമാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇതിന്റെ ഭാഗമായി കടലിൽ കൂടുമത്സ്യകൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ 146 നിർദിഷ്ട സ്ഥലങ്ങൾ ഇന്ത്യൻ കടൽതീരങ്ങളിൽ സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

തീരത്ത് നിന്നും 10 കിമി കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. സിഎംഎഫ്ആർഐ വികസിപ്പിച്ച മാരികൾച്ചർ സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷകരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡോ ഗോപാലകൃഷ്ണൻ സിഎംഎഫ്ആർഐയുടെ പദ്ധതികൾ വിശദീകരിച്ചത്.

സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതികവിദ്യപ്രകാരം ആറ് മീറ്റർ വിസ്തീർണമുള്ള ഒരു കൂടിൽ നിന്നും 8 മാസകാലയളവ് കൊണ്ട് മൂന്ന് ടൺ മീനുകളെ ഉൽപാദിപ്പിക്കാം. ഇതിലൂടെ കർഷകർക്ക് കൃഷി ചെയ്യുന്ന മീനുകൾക്കനുസരിച്ച് ഒന്നര ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാം. കൂടുമത്സ്യകൃഷിക്ക് പുറമെ കടൽപായൽ കൃഷി, മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന ഇംറ്റ സാങ്കേതികവിദ്യകളും തീരദേശവാസികളുടെ വരുമാനവർധനവിനും ശാക്തീകരണത്തിനും സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

40 മുതൽ 80 ലക്ഷം ടൺ വരെ ഉൽപാദനമാണ് ഇന്ത്യയിൽ മാരികൾച്ചറിലൂടെലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഒരു ലക്ഷം ടണ്ണിൽ താഴെ മാത്രമാണ് ഇപ്പോഴത്തെ ഉൽപാദനം. ഇത് വർധിപ്പിക്കാനാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നതെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര ഓരുജലമത്സ്യകൃഷി ഗവേഷണ സ്ഥാപനം (സിബ) ഡയറക്ടർ ഡോ കുൽദീപ് കെ ലാൽ വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്തു.

തനത് മത്സ്യങ്ങളുടേതുൾപ്പെടെ തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഗവേഷകർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യകൾക്കാണ് മാരികൾച്ചർ രംഗത്ത് ഗവേഷകർ ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 22 ഗവേഷകരാണ് 21 ദിവസം നീണ്ടുനിൽക്കുന്ന വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നത്. കോഴ്‌സ് ഡയറക്ടർ ഡോ ഇമെൽഡ ജോസഫ്, ഡോ വി വി ആർ സുരേഷ്, ഡോ ബോബി ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...