അച്ഛന്റെ വഴിയേ മകളും ; എ.ആർ. റഹ്‌മാന്റെ മകൾ ഖദീജ ഇനി സംഗീത സംവിധായിക

For full experience, Download our mobile application:
Get it on Google Play

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും മൂത്ത മകൾ ഖദീജ റഹ്‌മാൻ ഇനി സംഗീത സംവിധായിക.ഫാലിത ഷമീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മിൻമിനി എന്ന തമിഴ് ചിത്രത്തിനാണ് ഖദീജ സംഗീതം ഒരുക്കിയത്. ചെന്നൈ എ.എം. സ്റ്റുഡിയോയിൽ ഖദീജയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം ഹാലിത തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു. 2010 ൽ പുറത്തിറങ്ങിയ എന്തിരൻ സിനിമയിൽ പുതിയ മനിതാ എന്ന ഗാനം ആണ് ഖദീജ ആദ്യമായി പിന്നണി ആലപിച്ചത്. എ.ആർ. റഹ്‌‌മാനും എസ്.പി.ബിക്കും ഒപ്പമായിരുന്നു തുടക്കം. മണിരത്നത്തിന്റെ പൊന്നിയിൽ സെൽവനിൽ എ. ആർ. റഹ്‌മാൻ സംഗീതം നൽകിയ ചെല്ല ചെറു നിലാവേ എന്ന ഗാനം ആലപിച്ചത് ഖദീജ ആയിരുന്നു. അച്ഛനും സഹോദരനും പിന്നാലെ സംഗീത സംവിധാന രംഗത്തേക്ക് ഖദീജയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...