ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പണപ്പിരിവും മോഷണവും ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പണപ്പിരിവും മോഷണവും നടത്തിയ കേസില്‍ രണ്ട് പേര്‍ മലപ്പുറം മങ്കട പൊലീസിന്റെ പിടിയില്‍. ഏലംകുളം സ്വദേശി സുനില്‍കുമാര്‍, പട്ടാമ്പി സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 6ന് ആണ് കേസിനാസ്പദമായ സംഭവം. രാമപുരത്തെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ പ്രതികള്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട പണപ്പിരിവിനായി എത്തിയ പ്രതികള്‍ ഇവിടുത്തെ ജീവനക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു.

മങ്കട സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് സുനില്‍കുമാറും സുരേഷും വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും എത്താറുള്ളത്. പിരിവ് നടത്തുകയും ജീവനക്കാരുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ കവരുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ അയല്‍ ജില്ലകളിലും സമാനമാനായ കേസുകള്‍ ഉണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...