ഓസ്‌ട്രേലിയൻ മലയാളിക്ക് സാഹിത്യ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ മലയാളിക്ക് സാഹിത്യ പുരസ്കാരം.
2022 ലെ ആർ.കെ.രവിവർമ്മ സാഹിത്യ പുരസ്കാരം ഓസ്‌ട്രേലിയൻ മലയാളിയായ എ. വർഗ്ഗീസ് പരവേലിലിന്‍റെ (എബി വർഗ്ഗീസ്) “എൻ്റെ കുറിപ്പുകൾ” എന്ന കുറിപ്പുകളുടെ സമാഹരണത്തിന് ലഭിച്ചു. “എൻ്റെ കുറിപ്പുകൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പലപ്പോഴായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ട ചെറു കുറിപ്പുകൾ ക്രോഡീകരിച്ചാണ്.

അദ്ദേഹം കുറിച്ചിട്ടിരുന്ന പോലെ എഴുത്തുകാരനും ചുറ്റുമുള്ള സമൂഹവും കുറച്ചു ഓർമ്മകളും വായിച്ചു രുചിച്ച ചില നുറുങ്ങുകളും ജീവിതാനുഭവങ്ങളും ആത്മീയതയുടെ വൈരുധ്യങ്ങളും, സമൂഹ ചർച്ചകളിലെ ഏടുകളും ഒക്കെ അടങ്ങിയ ഈ ചെറുപുസ്തകം സമൂഹ ജീവിയായ മനുഷ്യന്റെ വിശാല ചിന്തയ്ക്കു ഒരു ജാലകമാകുമെന്ന് സുനിശ്ചയം പറയുവാൻ സാധിക്കുന്ന തക്കവണ്ണമുള്ള ഭാഷാലാളിത്യം ഈ പുസ്തകത്തിൽ നിറഞ്ഞു കാണാം.

ഭാഷാശ്രീ മുൻ മുഖ്യപത്രാധിപർ ആർ. കെ. രവിവർമ്മ അനുസ്മരണവും സംസ്ഥാന – സാഹിത്യ പുരസ്കാര സമർപ്പണവും ഒക്ടോബർ 15 ശനിയാഴ്ച പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കേരള സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. സദൻ കൽപ്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരൻ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരൻ രാജഗോപാലൻ കാരപ്പറ്റയും പുരസ്കാര ജേതാക്കള പരിചയപ്പെടുത്തൽ ഭാഷാശ്രീ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂരും പുരസ്കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസും നിർവ്വഹിച്ചു.

സാഹിത്യ വിഭാഗത്തിൽ കെ. കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി. എൻ. സന്തോഷ് കുമാർ (ലേഖനം – അകം പൊരുൾ), പൂജഗീത (കവിത – കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട് ), ഈപ്പൻ പി. ജെ.( കവിതാ നിരൂപണം – സർഗ നൗകയിൽ ഒരു സ്വപ്നാടനം), കെ . ടി. ത്രേസ്യ (യാത്രാവിവരണം – യൂറേപ്പ് ഒരു വിസ്മയം), ടി.ടി.സരോജിനി (നാടകം – സൈന), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവൽ – പെയ്തൊഴിയാത്ത പ്രണയമേഘം), ഡോ.വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവർത്തനം- ബംഗകഥാഗരിമ), സഹദേവൻ മൂലാട് എ .വർഗീസ് പരവേലിവേലിനു വേണ്ടി (എൻ്റെ കുറിപ്പുകൾ – കുറിപ്പുകൾ ) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കവി വസന്തകുമാർ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖിൽ വെള്ളിയൂർ, കെ. എം. ആചാരി, ശ്രീധരൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...