അറഫാ സംഗമം പൂര്‍ത്തിയായി ; ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക്

For full experience, Download our mobile application:
Get it on Google Play

മിനാ ; അറഫാ സംഗമം അവസാനിച്ചതോടെ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങി. ഇന്ന് രാത്രി മുസ്ദലിഫയില്‍ കഴിയുന്ന ഹാജിമാര്‍ നാളെ രാവിലെ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മം ആരംഭിക്കും. അറഫാ സംഗമത്തില്‍ പങ്കെടുത്തവര്‍ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീര്‍ഥാടകര്‍ അറഫയില്‍ നിന്നു മടങ്ങിയത്. നമിറാ പള്ളിയില്‍ നടന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിന്‍ സയീദ് നേതൃത്വം നല്‍കി.

48 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ വകവെയ്ക്കാതെ തീര്‍ഥാടകര്‍ അറഫയിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. ഏതാണ്ട് 8 കിലോമീറ്റര്‍ ആണ് അറഫയില്‍ നിന്നും മുസ്ദലിഫയിലേക്കുള്ള ദൂരം. സൂര്യന്‍ അസ്തമിച്ചതോടെ എല്ലാ തീര്‍ഥാടകരും ഒരുമിച്ചാണ് മുസ്ടലീഫയിലേക്ക് പുറപ്പെട്ടത്. മുസ്ദലിഫയിലെ തുറന്ന മൈതാനത്താണ് തീര്‍ഥാടകര്‍ ഇന്ന് രാത്രി കഴിച്ചുകൂട്ടുക. നാളെ മുതല്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കുന്നത് മുസ്ദലിഫയില്‍ നിന്നാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...