വ്യാജ ഡിഗ്രി കേസ് : അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു അബിന്‍. എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാള്‍. മാലിദ്വീപില്‍ നിന്നു വരവേ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കായംകുളം പോലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖിലിനെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോണ്‍ ഏജന്‍സിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കസ്റ്റഡിയിലെടുക്കാനായത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിന്‍ സി. രാജാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ തോമസ് പോലീസിനു മൊഴി നല്‍കിയിരുന്നു.

ഇതോടെ മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പോലീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് നാട്ടിലെത്തിച്ചത്. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ പോലീസ് പിടികൂടി. നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...