ഇഷ്ടത്തോടെ അരാഫത്ത് വിളിച്ചു ; ഷാഫി പറമ്പിൽ പാഞ്ഞെത്തി

For full experience, Download our mobile application:
Get it on Google Play

വള്ളിക്കുന്നം : കുഞ്ഞുമനസ്സിന്റെ ആഗ്രഹം നിറവേറ്റാൻ ഷാഫി പറമ്പിൽ എംഎൽഎ 5ാം ക്ലാസ് വിദ്യാർഥി വള്ളികുന്നം തെക്കേമുറി ആശാരേത്ത് തെക്കതിൽ അരാഫത്തിന്റെ വീട്ടിലെത്തി. അരാഫത്തിന്റെ അഭ്യർഥന മാനിച്ചായിരുന്നു സന്ദർശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ ജയം ആരാധകനായ അരാഫത്തിന് ആഘോഷമായിരുന്നു. ഷാഫി പറമ്പിലിനെ കാണണമെന്നും കൂടെനിന്നു ചിത്രം എടുക്കണമെന്നതുമായിരുന്നു ആഗ്രഹം. അതിനായി ഇന്റർനെറ്റിൽനിന്നു നമ്പർ കണ്ടെത്തി വീട്ടിലെ ഫോണിൽനിന്നു ഷാഫിയെ നേരിട്ടു വിളിച്ചു. തന്നോടും പാർട്ടിയോടുമുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്ന കുട്ടിയെ വീട്ടിൽപോയി കാണാൻ ഷാഫിയും തീരുമാനിച്ചു.

ഷാഫി വരുന്ന കാര്യം അയൽക്കാരോടും കൂട്ടുകാരോടും അരാഫത്ത് പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. ഇതോടെ വരുന്ന കാര്യം പലവട്ടം ഷാഫിയെ ഫോണിൽ വിളിച്ച് അരാഫത്ത് ഉറപ്പാക്കി. വീട്ടിലെത്തിയ ഷാഫി അരാഫത്തിനെ ഷാൾ അണിയിച്ചു. തന്റെ വീട്ടുകാരെയും അവിടെ എത്തിയവരെയും ഷാഫിക്കു പരിചയപ്പെടുത്തി. കുറച്ചുനേരം സംസാരിച്ച് ഫോട്ടോയും എടുത്ത്  വീണ്ടും വരാമെന്നു പറഞ്ഞാണ് ഷാഫി മടങ്ങിയത്. കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിൻ എ.പുതിയിടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ എന്നിവർ ഷാഫിയോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...