വഴിവക്കില്‍ കിടന്ന പവര്‍ബാങ്ക് മൊബൈലില്‍ ഘടിപ്പിച്ചു ;​ ഉപകരണം​ പൊട്ടിത്തെറിച്ച്‌​ 28കാരന്​ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍ : മൊബൈല്‍ ഫോണ്‍ ചാര്‍ജ്​ ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്‌​ 28കാരന്​ ദാരുണാന്ത്യം. റോഡില്‍ നിന്ന്​ ശേഖരിച്ച ഉപകരണം മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചപ്പോള്‍​ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ്​ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ്​ സംഭവമെന്ന്​ പോലീസ്​ പറഞ്ഞു. എന്നാല്‍ മരിച്ച യുവാവ്​ ഉപയോഗിച്ചത്​ പവര്‍ബാങ്ക്​ തന്നെയാണോയന്ന്​ ഉറപ്പ്​ വരുത്തുന്നതേ ഉള്ളൂ.

മരിച്ച റാം സാഹില്‍ പാല്‍ തന്റെ കൃഷിയിടത്തിലേക്ക്​ പോകുന്ന വേളയിലാണ്​ ​വഴിയരികില്‍ ഈ ഉപകരണം കണ്ടത്​. വീട്ടിലേക്ക്​ മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത്​ വെച്ച്‌​ മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്​ഥലത്ത്​ വെച്ച്‌​ തന്നെ മരിച്ചു.

ഉപകരണം പവര്‍ബാങ്ക്​ ആണോ അതോ മറ്റ്​ ഏതെങ്കിലും വസ്​തുവാണോ എന്ന്​ അറിയാന്‍ ഫോറന്‍സിക്​ പരിശോധനക്ക്​ അയച്ചുവെന്ന് പോലീസ്​ ഉദ്യോഗസ്​ഥയായ ഭാരതി ജാട്​ പറഞ്ഞു. ​സ്​ഫോടക വസ്​തുവല്ല പൊട്ടിത്തെറിച്ചതെന്നാണ്​ പോലീസിന്‍റെ പ്രാഥമിക​ നിഗമനം. സംഭവത്തില്‍ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...