അറയ്ക്കമണ്‍ ചുട്ടിപ്പാറ റോഡിലെ തകര്‍ന്ന കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പെരുന്തേനരുവി റോഡില്‍ അറയ്ക്കമണ്‍ ചുട്ടിപ്പാറ റോഡ് ചേരുന്നിടത്തെ കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിലെ ഏറ്റവും വളവു കൂടിയ പ്രദേശത്തെ തകര്‍ന്നു കിടക്കുന്ന കലുങ്കിന്റെ ഭാഗം നന്നാക്കാനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന ഈ റോഡില്‍ കലുങ്കിനോട് ചേര്‍ന്ന് അപകടങ്ങളും പതിവാണ്. ശബരിമല പാത നവീകരണ പദ്ധതിയില്‍ പെടുത്തി വര്‍ഷം തോറും പി.ഡബ്ല്യു.ഡി റോഡ് പുനരുദ്ധീകരിക്കുമെങ്കിലും കലുങ്കിന്റെ സ്ഥിതി ഇങ്ങനെ തുടരുകയാണ്.

മുമ്പ് വാര്‍ത്തയെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ഉടന്‍ നന്നാക്കാം എന്ന് അറിയിച്ചിരുന്നു. ഇതിനു ശേഷം അപകട മുന്നറിയിപ്പിനായി ഇവിടെ വീപ്പകള്‍ സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ ഒരു വര്‍ഷം കഴിയാറായിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടുമില്ല. രണ്ടു റോഡുകള്‍ ചേരുന്ന പ്രദേശം ആയതിനാലും മഴക്കാലത്ത് പ്രളയത്തില്‍ അടിഞ്ഞു കൂടിയ ചെളിയും ചരല്‍ മണ്ണും മറ്റും റോഡില്‍ കെട്ടിക്കിടന്ന് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇങ്ങനെ അപകടത്തില്‍ പെടുന്നവര്‍ കലുങ്കിന്റെ കുഴിയില്‍ വീണ് പരിക്ക് പറ്റുന്നത് പതിവാണ്. മാസങ്ങള്‍ക്ക് മുമ്പ് പോലീസിനെ കണ്ടു ഭയന്ന് സ്പീഡില്‍ വാഹനം ഓടിച്ച ഇരുചക്ര വാഹന യാത്രികന്‍ ഇവിടെ കുഴിയില്‍ വീണ് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. അടിയന്തരമായി ഇവിടെ ഇടിതാങ്ങി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...