തീപാറുന്ന മത്സരവുമായി ആറന്മുള ; ജനിച്ച മണ്ണ് – വിട്ടുകൊടുക്കില്ലെന്ന് വീണാ ജോര്‍ജ്ജ് (LDF) , വിട്ടുതരേണ്ട …പിടിച്ചെടുക്കാനാണ് വന്നതെന്ന് അബിന്‍ വര്‍ക്കി (UDF), കാത്തിരുന്നു കാണാമെന്ന് കുമ്മനം രാജശേഖരന്‍ (BJP) : മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇത്തവണ ആറന്മുളയില്‍ തീപാറുന്ന മത്സരവുമായി മുന്നണികള്‍. ജനിച്ച മണ്ണ് വിട്ടുകൊടുക്കില്ലെന്ന് സിറ്റിംഗ് എം.എല്‍.എയും ആരോഗ്യ മന്ത്രിയുമായ വീണാ ജോര്‍ജ്ജ് (LDF), വിട്ടുതരേണ്ട …പിടിച്ചെടുക്കാനാണ് വന്നതെന്ന് യു.ഡി.എഫിന്റെ അഡ്വ.അബിന്‍ വര്‍ക്കി കോടിയാട്ട്‌ (UDF), കാത്തിരുന്നു കാണാമെന്ന് കുമ്മനം രാജശേഖരന്‍ (BJP)കൂടി പറയുമ്പോള്‍ മത്സരം കടുക്കുകയാണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മണ്ഡലമാണ് ആറന്മുള. കോണ്‍ഗ്രസിനെ എക്കാലവും തുണച്ചിട്ടുള്ള മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ കെ.ശിവദാസന്‍ നായര്‍ ആയിരുന്നു എം.എല്‍.എ. അതിനുമുമ്പ് കെ.കെ.നായരുടെ തട്ടകമായിരുന്നു. സ്വതന്ത്രനായിപ്പോലും കെ.കെ.നായര്‍ വിജയിച്ച മണ്ഡലം. എന്നാല്‍ കഴിഞ്ഞ രണ്ടു ടേമായി ആറന്മുള മണ്ഡലം വീണാ ജോര്‍ജ്ജിലൂടെ ഇടതുപക്ഷ പാളയത്തിലാണ്.

തുടര്‍ച്ചയായി രണ്ടു ടേം കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന ശിവദാസന്‍ നായരോടുള്ള താല്‍പ്പര്യമില്ലായ്മയും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള കാലുവാരലും വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജിന് മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലും വിശ്വാസികളിലും ഉണ്ടായിരുന്ന സ്വാധീനവും ഒത്തുചേര്‍ന്നപ്പോള്‍ ആറന്മുള മണ്ഡലം ഇടത്തേക്ക് ചായുകയായിരുന്നു. കഴിഞ്ഞ രണ്ടു ടേമിലും വീണാ ജോര്‍ജ്ജിനെ തുണച്ചത് ഒരേ സാഹചര്യമാണെങ്കില്‍ ഇക്കുറി അതിന് മാറ്റം ഉണ്ടാകുമെന്നുതന്നെയാണ് വിലയിരുത്തല്‍. ഓര്‍ത്തഡോക്സ്‌ സഭയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയതും പ്രത്യേക കണക്കുകൂട്ടലില്‍ തന്നെയാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനും ആറന്മുളയില്‍ മാറ്റുരക്കാന്‍ എത്തുമ്പോള്‍ ജയപരാജയങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അങ്കത്തട്ടില്‍ പൊരിഞ്ഞ പോരാട്ടംതന്നെ നടക്കും.

കേരളത്തിലെ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും നിലവില്‍ ആറന്‍മുള എം.എല്‍.എ യുമായ വീണ ജോര്‍ജ്ജ് പത്തനംതിട്ട മൈലപ്ര പരേതനായ അഡ്വ.പി.ഇ കുര്യാക്കോസിന്‍റെയും റോസമ്മ  കുര്യാക്കോസിന്റെയും മകളാണ്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് പതിനാറുവര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തു. അങ്ങാടിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് ജോസഫ് ആണ് ഭര്‍ത്താവ്. 2016 ലാണ് ആദ്യമായി ആറന്മുള മണ്ഡലത്തില്‍നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. തുടര്‍ന്ന് 2021 ലും വിജയിച്ച് രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി. ആറന്മുള എം.എല്‍.എ യായിരുന്ന ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയാണ് വീണ ജോര്‍ജ്ജ് ആറന്‍മുളയില്‍ വിജയിച്ചത്.

പത്തനംതിട്ട മൗണ്ട് ബഥനി ഹൈസ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുവനന്തപുരം ഗവ.കോളേജ് ഫോര്‍ വിമന്‍സില്‍ നിന്ന് ഫിസിക്സില്‍ ബി.എസ്.സി, എം.എസ്.സി ബിരുദങ്ങള്‍ നേടി. കേരള സര്‍വ്വകലാശാല റാങ്ക് ഹോള്‍ഡറായി ബി.എഡ്‌ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയായി വര്‍ഷങ്ങളോളം ജോലി ചെയ്തതിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ഇത്തവണ വീണാ ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കാട്ടി ഭര്‍ത്താവ് ജോര്‍ജ്ജ് സി.പി.എം നേത്രുത്വത്തിന് കത്ത് കൊടുക്കുകയും നേതാക്കളോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടി ഈ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.അബിന്‍ വര്‍ക്കി കോടിയാട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയെല്ലാം വര്‍ക്കാവും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അദ്ദേഹം പ്രചരണം നടത്തുന്നത്. അബിന്‍ വര്‍ക്കിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട സ്വദേശിയായ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ജില്ലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേത്രുത്വം അബിന്‍ വര്‍ക്കിയെ ആറന്മുളയില്‍ നിന്നും മാറ്റുവാന്‍ തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായാണ് അബിന്‍ വര്‍ക്കി അറിയപ്പെടുന്നത്. ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുന്നതിന് വളരെ മുമ്പുതന്നെ അബിന്‍ വര്‍ക്കി ജില്ലയിലുടനീളമുള്ള പരിപാടികളില്‍ സജീവമായിരുന്നു. അതിനാല്‍ത്തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം.

ബി.ജെ.പി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനാണ് ആറന്മുളയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. 2015 മുതല്‍ 2018 വരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കേരളത്തില്‍ നിന്നും ഗവര്‍ണ്ണര്‍ പദവിയിലെത്തുന്ന ആദ്യത്തെ ബി.ജെ.പി നേതാവായിരുന്നു കുമ്മനം രാജശേഖരന്‍. ആര്‍.എസ്.എസ് പ്രചാരകനായിരുന്ന കുമ്മനം, ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാ സമാജം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളില്‍ നിര്‍ണ്ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവള വിരുദ്ധ സമരം, നിലയ്ക്കല്‍ പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു.  സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 2019 ല്‍ അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ്‌ ലെറ്റേഴ്സ് ബിരുദം നല്‍കി ആദരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...