ആറന്മുള വള്ളസദ്യ ; ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറമുള വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ പറഞ്ഞു. ഏറെ ആകര്‍ഷകവും ചരിത്ര പ്രസിദ്ധവുമാണ് ആറന്മുള വള്ളസദ്യ. ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യയ്ക്ക് പ്രത്യേക ലോഗോ തയ്യാറാക്കും. വിനോദ സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുടിവെള്ളശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും മുഴുവന്‍ സമയവും ഉറപ്പാക്കും. യൂണിഫോമിലുള്ള പോലീസുകാര്‍ക്ക് പുറമെ മഫ്തിയിലും വനിത പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. ഡ്രോണ്‍ നിരീക്ഷണം, സി.സി.ടി.വി എന്നിവ ഏര്‍പ്പെടുത്തും. ജലമേളയുമായി ബന്ധപ്പെട്ട ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളില്‍ ഗാലറി, ബാരിക്കേഡ് എന്നിവ സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പ നദിയില്‍ അലക്ഷ്യമായി കൂട്ടിയിരിക്കുന്ന വസ്തുക്കള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ എം.എല്‍.എ നിര്‍ദേശിച്ചു.

എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഇതിനായി ഓരോ വകുപ്പുകളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ഉത്രട്ടാതി ജലമേള, വള്ളസദ്യ വഴിപാടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. തിരുവാറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 19 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് നടക്കുക. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബര്‍ നാലിനും നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, ജില്ല പോലിസ് മേധാവി ആര്‍. ആനന്ദ്, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എ.ഡി.എം ആര്‍.രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...