തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ്. റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ നിലവിൽ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചു വിടാനാണ് സാധ്യത. സംഭവത്തെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച്...

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി

0
തിരുവനന്തപുരം: പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത്...

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി

0
ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം...

പ്രൊവിഡൻറ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി 1800 രൂപയാക്കി

0
ദില്ലി: പ്രൊവിഡൻറ് ഫണ്ടിൽ തൊഴിലാളികളും സ്ഥാപനമുടമകളും നിർബന്ധമായും അടക്കേണ്ട വിഹിതം പരമാവധി...