ആറന്മുള – ചെങ്ങന്നൂര്‍ ഉള്‍നാടന്‍ ജലപാത ; ഉന്നതതലയോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള – ചെങ്ങന്നൂര്‍ ഉള്‍നാടന്‍ ജലപാതയുടെ സാധ്യതകള്‍ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറന്മുള സത്രത്തില്‍ ഉന്നതതലയോഗം ചേർന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറന്മുള മുതല്‍ ചെങ്ങന്നൂര്‍ വരെ നദിയിലൂടെ സ്ഥലപരിശോധനയും നടന്നു. ജലപാതയുടെ ഭാഗമായി ബോട്ട്‌ജെട്ടി നിർമിക്കാൻ ഇടശ്ശേരിമല കുളപ്പുരക്കടവ്, ആഞ്ഞിലിമൂട്ടില്‍ കടവ്, തോട്ടപ്പുഴശ്ശേരി കടവ്, ഇടയാറന്മുള വിളക്കുമാടം കൊട്ടാരക്കടവ്, മാലക്കര സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ കേന്ദ്രം, മാലക്കര പള്ളിയോടക്കടവ്, ആറാട്ടുപുഴ, മിത്രമഠം കടവ്, ചെങ്ങന്നൂര്‍ തുടങ്ങി 13 സ്ഥലങ്ങൾ കണ്ടെത്തിയതിൽ ഏറ്റവും അനുയോജ്യമായ സ്ഥലം ബോട്ട്‌ജെട്ടി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട്‌ കിലോമീറ്ററിൽ ഒരു ജെട്ടി എന്നതാണ്‌ നിലവിലെ ചട്ടം. ടൂറിസം സാധ്യത കൂടി കണക്കിലാക്കിയാകും ജെട്ടികൾ തീരുമാനിക്കുക. ജലപാതയുടെ ഭാഗമായി പാര്‍ക്കുകള്‍, അനുബന്ധ റോഡുകള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ ക്രമീകരിക്കും. കൂടാതെ ആറന്മുള കച്ചേരിപ്പടിക്കു സമീപമുള്ള കോയിക്കല്‍ കടവുമുതല്‍ ആറന്മുള ക്ഷേത്രക്കടവിന് സമീപമുള്ള പരപ്പുഴക്കടവുവരെ മണ്ണും മണൽപ്പുറ്റും നീക്കം ചെയ്‌ത്‌ ബോട്ടുചാല്‍ നിര്‍മിക്കും. നിർദിഷ്‌ട ആറന്മുള– ചെങ്ങന്നൂർ ഉൾനാടൻ ജലപാതയുടെ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജല വിഭവ വകുപ്പ്‌ ഉദ്യോഗസ്ഥർ, ടൂറിസം വകുപ്പ്‌ ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ അധികൃതർ, ദേവസ്വം ഭാരവാഹികൾ, ആറന്മുള വികസന സമിതിയംഗങ്ങൾ, പള്ളിയോട സേവാസംഘം പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ്‌ സന്ദർശനം നടത്തിയത്‌. ആറന്മുള – ചെങ്ങന്നൂർ ജലപാതയിലൂടെ ഉദ്യോഗസ്ഥർ സഞ്ചരിച്ചു.

9.5 കിലോമീറ്ററാണ്‌ നിർദിഷ്‌ട ജലപാതയുടെ ദൈർഘ്യം. പാതയുടെ ഇരുവശങ്ങളിലും ജല വിഭവ വകുപ്പിന്റെ പുറമ്പോക്ക്‌ സ്ഥലം തിരിച്ചറിഞ്ഞു. ഇതിൽ ടൂറിസം പദ്ധതിയാക്കി മാറ്റാൻ കഴിയുന്ന മൂന്നേക്കർ സ്ഥലം ഏത്‌ തരത്തിൽ വിനിയോഗിക്കാമെന്നത്‌ സംബന്ധിച്ച്‌ ടൂറിസം വകുപ്പ്‌ തുടർ പദ്ധതി രൂപീകരിക്കും. വില്ലേജ്‌ ടൂറിസത്തിന്റെ ഭാഗമായി കോഴിത്തോട്ടിൽ കയാക്കിങ്ങും കുട്ടവഞ്ചി സവാരിയും നടത്താനുള്ള പദ്ധതിയും രൂപീകരിക്കും.

മൈനർ ഇറിഗേഷൻ വിഭാഗവുമായി ചർച്ച നടത്തും. ജലപാത യാഥാര്‍ഥ്യമാകുന്നതോടെ ആറന്മുള, ചെങ്ങന്നൂര്‍. മാന്നാര്‍, വീയപുരം, തകഴി, പള്ളാത്തുരുത്തി, ആലപ്പുഴ വരെയും ആറന്മുള, ചെങ്ങന്നൂര്‍, മുട്ടാര്‍, കിടങ്ങറ, പുളിങ്കുന്ന്, കൈനകരി, ആലപ്പുഴ ജലയാത്രയും സാധ്യമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. യോഗത്തിലും സ്ഥലപരിശോധനയിലും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, പ്രോജക്ട് എൻജിനീയര്‍ വിനോദ് കുമാർ, ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയര്‍ ബി ജയകൃഷ്ണന്‍, അസിസ്റ്റന്റ് എൻജിനീയര്‍ എസ് അനൂപ്, ഓവര്‍സിയര്‍ സുനിത രാജി, ഡിടിപിസി സെക്രട്ടറി സതീഷ് നിരണ്ട, ആറന്മുള വികസനസമിതി പ്രസിഡന്റ് പി ആര്‍ രാധാകൃഷ്ണന്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...