Sunday, June 16, 2024 10:50 pm

പുതിയ അദ്ധ്യയന വർഷം സുരക്ഷിതമാക്കാൻ മുന്നൊരുക്കങ്ങളുമായി ആറന്മുള ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുതിയ അദ്ധ്യയന വർഷം സുരക്ഷിതമാക്കാൻ മുന്നൊരുക്കങ്ങളുമായി ആറൻമുള ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ. ജില്ലാ പൊലീസ് മേധാവി വി.അജിത്തിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്‌കൂൾ, കോളേജ് അധികൃതരുടെയും പി.ടി.എ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു തീരുമാനം കൈകൊണ്ടു.
ഒരുക്കുന്ന ക്രമീകരണങ്ങൾ
1. പോലീസും വിദ്യാലയവുമായുള്ള സഹകരണം ഉറപ്പാക്കാൻ സ്‌കൂൾ സേഫ്റ്റി വാട്ട്‌സ് ആപ് ഗ്രൂപ്പ് കാര്യക്ഷമമാക്കും.
2. ഓരോ സ്‌കൂളുകളുടെയും മേൽനോട്ടത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും.
3. സ്‌കൂളുകളിൽ നിന്ന് ഒരു അദ്ധ്യാപകനെ സ്‌കൂൾ സേഫ്ടി ഓഫീസറായി തിരഞ്ഞെടുക്കും.
4. സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കുട്ടികളെ എത്തിക്കുന്ന വാഹന ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡ്.
5. പ്രധാന റോഡുകളുടെ അരികിലെ സ്‌കൂളുകളുടെ മുമ്പിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും.

6. പ്രൈവറ്റ് ബസ് ജീവനക്കാർ കൃത്യമായി യൂണിഫോം ധരിക്കുന്നതിനും തിരിച്ചറിയൽ രേഖകൾ ആളുകൾ കാൺകെ പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകും. പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരക്കും.
7. സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റും.
8. പൂവാല ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
9. സ്‌കൂൾ ടൈമിൽ (രാവിലെ 8 30 മണി മുതൽ 10 മണി വരെയും ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ 4.30 മണി വരെയും) യാത്ര നിയന്ത്രണം തെറ്റിക്കുന്ന ടിപ്പറുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.
10. എല്ലാ സ്‌കൂളുകളിലും കംപ്ലൈന്റ് ബോക്‌സ് സ്ഥാപിക്കും.
11.കേരള പോലീസ് നടപ്പാക്കിവരുന്ന യോദ്ധാവ് എന്ന പരിപാടിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ജാഗ്രത സമിതികൾ എന്നിവ രൂപീകരിക്കും.
12. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ വഴി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തും.

13. സ്‌കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളും വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
14. ഇരുചക്ര വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന ഉടമയ്ക്കെതിരെയും നടപടി സ്വീകരിക്കും.
15. സ്‌കൂളുകളിൽ ആബ്‌സെന്റ് ആകുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് 11 മണിക്ക് ശേഷം ആബ്‌സെന്റ് ഉള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ ലെയ്‌സൺ ഓഫീസർക്ക് കൈമാറും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം കൺവെൻഷൻ നടത്തി

0
റാന്നി: എ.ഐ.ടി.യു.സി ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ തിരുവല്ല മണ്ഡലം...

റാന്നിയിൽ ചക്ക പറിക്കുന്നതിനിടെ ഗൃഹനാഥന് ഷോക്കേറ്റു

0
റാന്നി: ചക്ക പറിക്കുന്നതിനിടെ 11 കെ വി ലൈനിൽ നിന്ന് ഗൃഹനാഥന്...

അരുവാപ്പുലം മുറ്റാക്കുഴിയിൽ ക്രയിൻ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

0
കോന്നി : അരുവാപ്പുലം മുറ്റാകുഴിയിൽ ക്രയിൻ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന്...