ചെറുകോൽ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ചെറുകോൽ പഞ്ചായത്തിലെ ഒന്നാം വാർഡില്‍ ചിറ്റയിൽ വീട്ടിൽ ശ്രീജിത്തിനും കുടുംബത്തിനും ആറന്മുള ജനമൈത്രി പോലീസിന്റെ സ്നേഹവീട് ഉയരുന്നു.
വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് ഇന്ന് നടന്നു. പണി എത്രയുംവേഗം പൂർത്തിയാക്കി താക്കോൽദാനം നടത്താനുള്ള ഉര്‍ജ്ജിത ശ്രമത്തിലാണ് ആറന്മുള ജനമൈത്രി പോലീസ്. ആറന്മുള എസ് എച്ച് ഓ ജി.സന്തോഷ് കുമാർ , എസ് ഐമാരായ കെ. ദിജേഷ് , സി കെ വേണു, ആറന്മുള ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ , ജി.അജിത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തകരായ ഒ ആർ രാജേഷ് കുമാർ, എം.സി സുദർശനൻ എന്നിവർ ഇന്ന് കട്ടിള വെപ്പ് ചടങ്ങില്‍ പങ്കെടുത്തു.