ആറന്മുള : ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിന്റെ ഭാഗമായി സാനിറ്റൈസർ കിയോസ്‌ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചു. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ സാനിറ്റൈസർ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്ന രീതിയും അദ്ദേഹം വിവരിച്ച് നല്കി. ശാസ്ത്രീയമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ചു വൈറസിനെ പ്രതിരോധിക്കുകയും അതിലൂടെ നാടിന്റെ സുരക്ഷ ഉറപ്പാക്കുകയും ആണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന സ്ഥലമാണ് പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷനിലേയ്ക്ക് ആവശ്യങ്ങൾക്കായി കടന്ന് വരുന്ന എല്ലാവരും സാനിട്ടൈസെർ ഉപയോഗപ്പെടുത്തണമെന്ന് എസ് എച്ച് ഓ ജി.സന്തോഷ് കുമാർ പറഞ്ഞു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, ഷെബീർ ഇസ്മയിൽ , കേരളാ പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഉദയചന്ദ്രൻ, വിപിൻ രാജ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.