ബ്രേക്ക് ദ ചെയിൻ – ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിൽ സാനിറ്റൈസർ കിയോസ്‌ക്‌ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിന്റെ ഭാഗമായി സാനിറ്റൈസർ കിയോസ്‌ക്‌ ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിൽ സജ്ജീകരിച്ചു. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ സാനിറ്റൈസർ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കുന്ന രീതിയും അദ്ദേഹം വിവരിച്ച് നല്കി. ശാസ്ത്രീയമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ചു വൈറസിനെ പ്രതിരോധിക്കുകയും അതിലൂടെ നാടിന്റെ  സുരക്ഷ ഉറപ്പാക്കുകയും ആണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന സ്ഥലമാണ് പോലീസ് സ്റ്റേഷൻ. പോലീസ് സ്റ്റേഷനിലേയ്ക്ക് ആവശ്യങ്ങൾക്കായി കടന്ന് വരുന്ന എല്ലാവരും സാനിട്ടൈസെർ ഉപയോഗപ്പെടുത്തണമെന്ന് എസ് എച്ച് ഓ ജി.സന്തോഷ് കുമാർ പറഞ്ഞു.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, ഷെബീർ ഇസ്മയിൽ , കേരളാ പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഉദയചന്ദ്രൻ, വിപിൻ രാജ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...