ആറന്മുള പോലീസ് സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈമാസം 6 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ ആയി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംസ്ഥാനത്തൊട്ടാകെ ഉദ്ഘാടനം നിർവഹിക്കുന്ന  18 പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷന്റെ അത്യാധുനിക കെട്ടിടവും ഉദ്ഘാടനം ചെയ്യപ്പെടുന്നു. ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യ പോലീസ് സ്റ്റേഷൻ കെട്ടിടമാണ് ആറന്മുളയിൽ പ്രവർത്തനം തുടങ്ങുന്നത്. 1983 ൽ മാതൃകാ പോലീസ് സ്റ്റേഷനായി പ്രവർത്തനം ആരംഭിച്ച ആറന്മുള സ്റ്റേഷൻ 6 പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നു. ജനമൈത്രി പദ്ധതിയിലൂടെ പൊതുജന താല്പര്യം വളരെ വേഗം നേടിയെടുത്ത പോലീസ് സ്റ്റേഷനാണ് ആറന്മുള.

വള്ളംകളിയുടെയും വള്ളസദ്യയുടെയും ക്ഷേത്രാചാരാനുഷ്ടാനങ്ങളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ മാരാമൺ കൺവൻഷന്റെയും ചിരപുരാതനമായ കാട്ടൂർ വല്ലന മുസ്ലിം ആരാധനാലയങ്ങളുടെയും പശ്ചാത്തലത്തിൽ മതമൈത്രിയുടെ കേദാരമായി നിലകൊള്ളുന്ന ആറന്മുളയുടെ തിലകക്കുറിയാവും പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം. പ്രളയം കാരണം നാശോന്മുഖവും പ്രവർത്തനയോഗ്യമല്ലാതായി തീരുകയും ചെയ്ത പോലീസ് സ്റ്റേഷന്റെ സുരക്ഷിതത്വമില്ലായ്മയും ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തും തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. എം എൽ എ യും പോലീസ് സംഘടനകളും നാട്ടുകാരും ചേർന്ന്  സ്റ്റേഷന്റെ സ്ഥിതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അഭ്യർത്ഥന ഉൾക്കൊണ്ട് സർക്കാർ നടപടി കൈകൊള്ളുകയും ചെയ്തു.

പോലീസ് ആധുനികവൽക്കരണത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടതിനെ തുടർന്ന് പുതിയ  കെട്ടിടത്തിന്റെ നിർമ്മാണത്തിലേക്കുള്ള നടപടി വേഗത്തിലാക്കുകയായിരുന്നു. തറക്കല്ലിട്ട് 11 മാസത്തിനുള്ളിൽ പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തിയാക്കി. പ്രളയം നേരിടത്തക്കവിധം അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലാണ് നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ പാർക്കിങ് ഗ്രൗണ്ട്, ചൈൽഡ് ഫ്രണ്ട്‌ലി റൂം ഡിസബിലിറ്റി റൂം എന്നിവയും ഒരുക്കിയിരിക്കുന്നു. ഒന്നാം നിലയിൽ റിസപ്ഷൻ, ഫീഡിങ് റൂം ട്രാൻസ്ജെൻഡർമാർക്കുള്ള ലോക്കപ്പ്, സമ്മേളന ഹാൾ, തൊണ്ടിമുറി, ആയുധം സൂക്ഷിക്കാനുള്ള മുറി, പ്രത്യേകം പ്രത്യേകം ശുചിമുറികൾ, എസ് എച്ച് ഓ യുടെ മുറി, ക്രൈം ക്രമസമാധാന  ചുമതലകളുള്ള എസ് ഐ മാരുടെ കമ്പ്യൂട്ടർ മുറികൾ തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ പോലീസുദ്യോഗസ്ഥർക്ക്  കേസ് എഴുതാനുള്ള മുറികൾ, മെസ്സ് ഹാൾ, വിശ്രമമുറി, ജിംനേഷ്യം എന്നിങ്ങനെ തയാറാക്കിയിട്ടുണ്ട്. പമ്പാ തീരത്ത് അണിഞ്ഞൊരുങ്ങിയ പുതിയ പോലിസ് സ്റ്റേഷൻ, ജനങ്ങളുടെ ജീവനും സ്വത്തിനും തുടർന്നും സംരക്ഷണം ഒരുക്കി പ്രവർത്തനം തുടങ്ങുമ്പോൾ പോലീസും ജനങ്ങളും ഒരേപോലെ സന്തുഷ്ടരാവുകയാണ്.

മുഖ്യമന്ത്രി ഓൺലൈൻ ആയി ഉത്ഘാടനം നിർവഹിക്കുമ്പോൾ, പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടാങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും, എം പി ആന്റോ ആന്റണി മുഖ്യാതിഥിയാവും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് സ്വാഗതം പറയും. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർ ഷീനാ രാജൻ റിപ്പോർട്ട്‌ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജിമ്മി ചെറിയാൻ മാത്യു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, മുൻ എം ഏൽ എ മാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പോലീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡി വൈ എസ് പി കെ സജീവ് കൃതജ്ഞതയർപ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...