ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചു കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഷെഡിൽ സൂക്ഷിച്ചിരുന്ന 4 ഇരുമ്പുഷീറ്റുകൾ ഓട്ടോറിക്ഷയിൽ കടത്തിയ 3 പ്രതികളെ റാന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം ചാലുങ്കൽ സി പി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് മോഷ്ടാക്കൾ കടത്തിയത്.

റാന്നി പുതുശ്ശേരിമല വിനീഷ് ഭവനിൽ വിശ്വനാഥൻ നായർ മകൻ വിനേഷ് കുമാർ എ വി (36), വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് ശിവരാമൻ മകൻ സിബി എം എസ് (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയിൽ ചാക്കോ മകൻ തങ്കച്ചൻ എന്ന ഡിക്കി (57) എന്നിവരെ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇട്ടിയപ്പാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഓട്ടോറിക്ഷയും മോഷണമുതലുകളും പിടിച്ചെടുത്തു. ഒന്നും രണ്ടും പ്രതികളെ ഇന്നലെ വൈകിട്ട് തന്നെ ഇട്ടിയപ്പാറ ബീവറേജ്‌സ് ഷോപ്പിനടുത്തുനിന്നും പിടികൂടിയിരുന്നു. മൂന്നാം പ്രതിയെ ഇട്ടിയപ്പാറയിൽ നിന്നും ഇന്ന് വെളുപ്പിനാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ സായി സേനൻ, അനിൽ എസ് കെ, എസ് സി പി ഓ മാരായ മണിലാൽ, സുധീഷ്, ബിജു, സി പി ഓ മാരായ ജോൺ ഡേവിഡ് ജോയ്, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...