കടുവയുടെ ആക്രമണത്തില്‍ മൂരിക്കിടാവിന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : പട്ടാപ്പകല്‍ നാട്ടി​ലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ മൂരിക്കിടാവിന് പരിക്കേറ്റു. നായ്‌ക്കെട്ടിക്കടുത്ത എറളോട്ടുകുന്ന് മേലേടത്ത് പത്മനാഭന്റെ ഒന്നരവയസുള്ള മൂരിക്കിടാവിനെയാണ് കാലത്ത് പത്തരയോടെ വീടിന് സമീപത്ത് നിന്ന് കടുവ പിടികൂടിയത്. മൂരി​കിടാവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവ് പറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ദേശീയപാത 766-ല്‍ നായ്‌ക്കെട്ടി എറളോട്ടുകുന്ന് പ്രദേശങ്ങളില്‍ കടുവയെ കണ്ടുവരുന്നുണ്ട്. പത്മനാഭന്‍ മൂരി​കിടാവിനെ വീടിനടുത്തുള്ള വയലിനടുത്ത് തീറ്റുന്നതിനായി മറ്റ് കന്നുകാലികളോടൊപ്പം കെട്ടിയിട്ടപ്പോഴാണ് ആക്രമണമുണ്ടായത്. മൂരി​ക്കുട്ടി​യുടെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും കടുവ അടുത്തുള്ള തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

ഒരാഴ്ചയായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിട്ടും വനം വകുപ്പ് കടുവയെ പിടികൂടുന്നതിനോ ജനങ്ങളുടെ ഭീതി അകറ്റുന്നതിനോ ഒന്നും ചെയ്തിട്ടി​ല്ല. രോഷാകുലരായ ജനങ്ങള്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി​. കടുവയെ ഉടന്‍ കൂട് വെച്ച്‌ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കടുവയെ കൂട് വെച്ച്‌ പിടികൂടാന്‍ വനംവകുപ്പ് തീരുമാനിച്ചു. ഇതിന് വേണ്ട നടപടി ആരംഭിച്ചു. കടുവയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ രാത്രികാല നിരീക്ഷണവും ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...