വിമാനത്താവളത്തിനായി നികത്തിയ പുഞ്ചയിൽ കൃഷിക്ക് ഒരുക്കം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വിമാനത്താവള പദ്ധതിക്ക് വേണ്ടി മണ്ണിട്ട് നികത്തിയ ആറന്മുളയിലെ പാടശേഖരത്തില്‍ കൃഷിക്ക് വേണ്ടിയുള്ള ഒരുക്കം തുടങ്ങി. നേരത്തേ വെള്ളത്തിന്റെ നിയന്ത്രണത്തിന് പെട്ടിയും പറയും സ്ഥാപിച്ചിരുന്ന മോട്ടര്‍ തറ ഉള്‍പ്പെടെ മണ്ണിട്ട് മൂടിപ്പോയിരുന്നു. ഇതു പുനഃസ്ഥാപിച്ച് ആറന്മുള പുഞ്ചയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്ന ജോലികളാണ് തുടങ്ങിയത്. ആറന്മുള ചാലും കരിമാരന്‍തോടും നേരത്തേ ശരിയാക്കിയിരുന്നു. എന്നാല്‍ വെള്ളം ഇറക്കിക്കളയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ പുഞ്ചക്കൃഷി പ്രതിസന്ധിയിലായിരുന്നു.

50 എച്ച്പിയുടെ മോട്ടര്‍ വെച്ചാണ് പുതിയ മോട്ടര്‍ തറ പ്രവര്‍ത്തിക്കുന്നത്. ആറന്മുള സമരത്തിന്റെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന പി.പ്രസാദ് കൃഷി വകുപ്പ് മന്ത്രിയായതോടെയാണ് മന്ദഗതിയിലായിരുന്ന കൃഷി പുനരുജ്ജീവനത്തിന് വേഗം കൈവന്നത്. ആറന്മുള പുഞ്ച പൂര്‍ണമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്.

കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചതും 100 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതുമായ മണിരത്‌ന ഇനം നെല്‍വിത്താണ് വിതയ്ക്കുന്നത്. ആറന്മുള പുഞ്ചക്കൃഷി പുനര്‍ജീവന പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ നേരത്തേ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പുഞ്ചയില്‍ കൃഷി നടത്തിയില്ല എന്ന പരാതികള്‍ ഉയര്‍ന്നു. പുഞ്ചയോടു ചേര്‍ന്നുള്ള 12 ഏക്കര്‍ ഉയര്‍ന്ന പാടശേഖരത്ത് മാത്രമാണ് കൃഷി ആരംഭിക്കാന്‍ കഴിഞ്ഞത്. ഇങ്ങനെ ഉല്‍പാദിപ്പിച്ച അരി ആറന്മുള റൈസ് എന്ന പേരില്‍ വിപണിയില്‍ ഇറക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....