മുംബൈ : അനശ്വര ഗായിക ലതാ മങ്കേഷ്കർ ഐസിയുവിൽ തുടരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രി ഐസിയുവിലാണ് കൊവിഡ് ബാധിതയായി ലതാ മങ്കേഷ്കറെ അഡ്മിറ്റ് ചെയ്തത്. ജനുവരി 8ന് കൊവിഡ് ബാധിതയായ ലതാ മങ്കേഷ്കർ അന്ന് മുതൽ ഐസിയുവിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് അവരുടെ വക്താവ് അറിയിച്ചു. ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളാകുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വക്താവ് പറഞ്ഞു.
ലതാ മങ്കേഷ്കർ ഐസിയുവിൽ തുടരുന്നു ; ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് വക്താവ്
RECENT NEWS
Advertisment



























