ആറന്മുള ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ വാഗ്ദാനത്തില്‍ ഒതുങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആവശ്യമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ പ്രഖ്യാപിച്ച ചെയ്‌ത ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ വാഗ്‌ദാനത്തില്‍ ഒതുങ്ങുന്നു. അവകാശികള്‍ ഇല്ലാതെ അടഞ്ഞു കിടക്കുന്ന പഴയ പോലീസ്‌ സര്‍ക്കിള്‍ ഓഫിസ്‌ കെട്ടിടം നശിക്കുമ്പോഴും ഇക്കാര്യം മറന്ന മട്ടാണ്‌ അധികൃതര്‍ക്ക്‌. പോലീസ്‌ സ്‌റ്റേഷനുകളുടെ ചുമതലയില്‍ നിന്ന്‌ എസ്‌.ഐമാരെ മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരെ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫിസര്‍മാരായി ചുമതല നല്‍കിയതു മുതലാണ്‌ കോഴഞ്ചേരിയിലെ സര്‍ക്കിള്‍ ഓഫീസ്‌ കെട്ടിടം അടഞ്ഞുകിടക്കുന്നത്‌. ഇതിനിടയില്‍ ചിലപ്പോഴൊക്കെ ഓഫീസ്‌ തുറക്കുമായിരുന്നെങ്കിലും പ്രളയത്തിന്‌ ശേഷം പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്‌. കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ അനാഥമായിക്കിടക്കുന്നത്‌.

മേല്‍ക്കൂരയിലും ഷെയ്‌ഡുകളിലും കാടും വള്ളിപ്പടര്‍പ്പും നിറഞ്ഞു. ഭിത്തിയില്‍ പായലും വ്യാപിച്ചു. പാര്‍ക്കിംഗ് ഷെഡില്‍ പിക്ക്‌ അപ്പ്‌ വാനും മറ്റുമാണ്‌ ഇപ്പോഴുള്ളത്‌. ടിന്‍ഷീറ്റുകളെല്ലാം ദ്രവിച്ചു. ഇന്‍സ്‌പെക്‌ടര്‍ ഓഫീസ്‌ ആണെങ്കിലും സാമൂഹിക വിരുദ്ധര്‍ ഇപ്പോള്‍ കൈയടക്കുകയും ചെയ്‌തിട്ടുണ്ട്‌. സബ്‌ ഡിവിഷനല്‍ പോലീസ്‌ ട്രെയിനിങ്‌ സെന്റര്‍, പോലീസ്‌ എയ്‌ഡ് പോസ്‌റ്റ്, കണ്‍ട്രോള്‍ റൂം എന്നിങ്ങനെ ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെയൊന്നും പ്രവര്‍ത്തനമില്ല. കെട്ടിട പരിസരത്ത്‌ കാട്‌ വളര്‍ന്നു. ഈ സ്‌ഥിതി തുടര്‍ന്നാല്‍ ഇഴജന്തുക്കളുടെ താവളവുമാകും. തിരുവല്ല-പത്തനംതിട്ട സംസ്‌ഥാന പാതയോരത്ത്‌ പഞ്ചായത്ത്‌ സ്‌റ്റേഡിയത്തിലാണ്‌ പ്രവര്‍ത്തനമില്ലാതെ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെട്ടിടം. ആറന്മുളയിലേക്ക്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫിസ്‌ മാറിയപ്പോള്‍ ഇവിടെ കോഴഞ്ചേരി ഔട്ട്‌ പോസ്‌റ്റോ, ട്രാഫിക്‌ കണ്‍ട്രോള്‍ സ്‌റ്റേഷനോ ആരംഭിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.

എന്നാല്‍ പ്രളയം കൂടി കഴിഞ്ഞതോടെ ഇത്‌ ഉപേക്ഷിച്ച മട്ടാണ്‌. ആറന്മുള പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ കോഴഞ്ചേരിയാണ്‌ പ്രധാന ടൗണ്‍. ഇവിടേക്ക്‌ ആകട്ടെ ആറന്മുള നിന്നും നാല്‌ കിലോമീറ്ററോളം ദൂരവും. ഇപ്പോഴും ഗതാഗത കുരുക്കുമാണ്‌ കോഴഞ്ചേരിയില്‍ അനുഭവപ്പെടുന്നത്‌. ആറന്മുള നിന്നും പോലീസ്‌ പുറപ്പെട്ടാല്‍ തന്നെ കുരുക്ക്‌ കടന്ന്‌ എത്തുക ബുദ്ധിമുട്ടുമാണ്‌. പോലീസും കുരുക്കില്‍ അകപ്പെടുന്ന സ്‌ഥിതിയാണ്‌ പലപ്പോഴും ഉണ്ടാകുന്നത്‌. ഇതിനാലാണ്‌ കോഴഞ്ചേരിയില്‍ ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ എന്ന നിര്‍ദേശം ഉയര്‍ന്നത്‌. പിന്നീടെത്തിയ ജനപ്രതിനിധികള്‍ എല്ലാം പ്രഖ്യാപനം പുതുക്കിയെങ്കിലും ട്രാഫിക്‌ സേ്‌റ്റഷന്‍ ചുവപ്പ്‌ നാടയുടെ കുരുക്കില്‍ തന്നെ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...