ഉപവാസത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം

For full experience, Download our mobile application:
Get it on Google Play

കാലാകാലങ്ങളായി ശീലിച്ചുവരുന്ന ഒരു സമ്പ്രദായമാണ് ഉപവാസം. ഒരുപക്ഷേ മനുഷ്യരാശിയോളം പഴക്കമുണ്ടാവും ഉപവാസത്തിന്. ആദിമനുഷ്യര്‍ ജീവിത ചര്യകളുടെ ഭാഗമായി ഉപവാസം അനുഷ്ഠിച്ചിരുന്നു എന്ന് പല പഠനങ്ങളുമുണ്ട്. സമ്പുര്‍ണ ആരോഗ്യത്തിലേക്കുള്ള എളുപ്പവഴിയായി പിന്നീടങ്ങോട്ട് ഉപവാസം തുടര്‍ന്നുപോന്നു. മനുഷ്യര്‍ നിര്‍ബന്ധമായും പിന്‍തുടരേണ്ട ശീലം എന്ന നിലയ്ക്ക് മതവും ആചാരവും വിശ്വാസവുമൊക്കെ കൂട്ടിയിണക്കി ഉപവാസത്തെ ഇന്നും നിലനിര്‍ത്തുന്നു.
ഒഴിവാക്കാം ഹൃദ്രോഗവും കാന്‍സറും
ഒരു നിശ്ചിത കാലയളവില്‍ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉപവാസം അനുഷ്ഠിക്കുന്നത്. പൂര്‍ണ ഉപവാസം എന്നും ഭാഗിക ഉപവാസം എന്നും ഉപവാസത്തെ രണ്ടായി തിരിക്കാം. പൂര്‍ണ ഉപവാസം കുടല്‍ വൃത്തിയാക്കുന്നതിനും ഭാഗിക ഉപവാസം ഭക്ഷ്യസ്രോതസുകളില്‍ നിന്ന് ശരീരത്തിലേക്ക് സൂഷ്മ പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്നു. ഇത്തരം കലോറി നിയന്ത്രണത്തിലൂടെ കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വലിയൊരളവോളം കുറയ്ക്കാന്‍ സാധിക്കും. ഉപവാസത്തിന് ആവശ്യമായി വരുന്ന വിശ്രമവും ഭക്ഷണക്രമത്തിലെ മാറ്റവും ശരീരത്തിന് ഗുണകരമാണ്. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുന്നു. ഉപവാസ സമയത്ത് മനുഷ്യന്റെ ആമാശയത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നു. ഇതുവഴി ഭക്ഷണത്തിലൂടെയും മറ്റും മനുഷ്യശരീരത്തില്‍ കടന്നുകൂടിയ വിഷാംശം പുറംതള്ളാന്‍ ശരീരത്തിന് അവസരം കിട്ടുന്നു.

ഉപവാസ കാലയളവ്
ആഴ്ചയില്‍ ഒരിക്കല്‍ ഉപവാസമനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് ഉചിതമാണ്. ഉപവാസ സമയത്ത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നു. അതിലൂടെ ശരീരം ലിവര്‍ ഗ്ലൈക്കോജനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ തുടങ്ങും. ഇത് ബേസല്‍ മെറ്റാബോളിക് അളവ് കുറയ്ക്കുവാന്‍ സഹായിക്കും. ഉപവാസത്തിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജത്തെ രോഗപ്രതിരോധ ശക്തിയിലേക്ക് തിരിച്ച് വിടുന്നു. അപകടകരമായ വിഷാംശങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഒരു ദിവസത്തെ അതായത് 24 മണിക്കൂര്‍ സമയം ഉപവാസം അനുഷ്ഠിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നു. അതിനുമപ്പുറം സമയം ഉപവാസം അനുഷ്ഠിച്ചാല്‍ ശരീരത്തില്‍ വിപരീതമായ ചില ദുഷ്ഫലങ്ങള്‍ സംഭവിക്കാം. തലച്ചോറിന് തുടര്‍ച്ചയായി ഗ്ലൂക്കോസിന്റെ വിതരണം ആവശ്യമുണ്ട്. ഉപവസിക്കുമ്പോള്‍ ശരീരം പ്രോട്ടീനിനെ ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമാക്കുന്നു. ദീര്‍ഘസമയം ഉപവാസം അനുഷ്ഠിക്കുമ്പോള്‍ വളരെ അധികം പേശിവിഘടനം ഉണ്ടാകും. അത് മറ്റുള്ള അസ്വസ്ഥകള്‍ക്ക് ഇടയാക്കുന്നു.

ഉപവാസവും നിയന്ത്രണങ്ങളും
എളുപ്പത്തിലും പെട്ടെന്നും ശരീരത്തിന് തൂക്കം കുറയ്ക്കാന്‍ ഉപവാസത്തിലൂടെ കഴിയില്ല. ഉപവസിക്കുമ്പോള്‍ താല്‍ക്കാലിക തൂക്ക കുറവ് സംഭവിച്ചേക്കാം. കാരണം ഉപവാസ നാളുകളില്‍ ശരീരം അതിന്റെ അവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ടി ശേഖരിച്ചുവെച്ചിരുന്ന കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നു. ഉപവാസത്തിന്റെ കാലയളവിന് ശേഷം വീണ്ടും പഴയ ആഹാരരീതികള്‍ ആവര്‍ത്തിക്കുന്നത് വഴി നഷ്ടപ്പെട്ട കൊഴുപ്പ് വീണ്ടും ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. വണ്ണം കുറയ്ക്കാനുള്ള ഉത്തമരീതി ശരിയായ ആഹാരനിയന്ത്രണവും വ്യായാമവുമാണ്. ഉപവാസം എല്ലാ മതവിഭാഗത്തിലുള്ളവരുടേയും ഒരു പ്രധാനപ്പെട്ട ഭാഗമാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ഉപവസിക്കണം എന്ന വിശ്വാസം മിഥ്യയും അന്ധവിശ്വാസവുമാണ്. ഉപവാസം സ്ത്രീക്കും പുരുഷനും തുല്യ പ്രയോജനമാണ് നല്‍ക്കുന്നത്. ഉപവാസ സമയത്തുള്ള പ്രവൃത്തിയും പ്രതികരണവും രണ്ടുപേരുടെയും തുല്യമാണ്. ഉന്മേഷാനുഭൂതിയും പുതുക്കപ്പെട്ട ആത്മാവില്‍ ഉണര്‍വുമാണ് ഉപവാസത്തിന്റെ അറിയപ്പെടുന്നതും വെളിവാക്കപ്പെടുന്നതുമായ നല്ല ഗുണങ്ങള്‍.

കൊളസ്‌ട്രോളും രക്തസമ്മര്‍ദവും

ഉപവസിക്കുമ്പോള്‍ ഒരു പ്രത്യേക കാലയളവിനുശേഷം ശരീരത്തിന്റെ രക്തസമ്മര്‍ദവും കൊളസ്‌ട്രോളിന്റെ അളവും കുറയുന്നു. ഇത് ശരീരത്തിന്റെ കുറഞ്ഞ മെറ്റബോളിക് അളവിന്റെയും സാധാരണ ശരീരിക പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്. ഉപവാസം അനുഷ്ഠിക്കുമ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിന് കുറവുണ്ടാകുന്നു. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റി ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നു. അതില്‍ കൂടുതലായി ലിവര്‍ ഗ്ലൈക്കോജനില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസിനെയും ശരീരം ഉപയോഗിക്കുന്നു. ഇത് ബേസല്‍ മെറ്റബോളിക്കിന്റെ അളവിനെ കുറയ്ക്കുന്നു. അങ്ങനെ കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദത്തിന്റെയും കുറവിന് കാരണമാകുന്നു. ഉപവാസം വാര്‍ദ്ധക്യത്തെ ചെറുക്കാന്‍ സഹായമായ ഘടകമാണ്. ഉപവാസം അനുഷ്ഠിക്കുമ്പോള്‍ ശരീരം ഒരു വാര്‍ദ്ധക്യ പ്രതിരോധ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതിന് കാരണം വളരെ കുറഞ്ഞ മെറ്റബോളിക് അളവാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ എല്ലാത്തിന്റേയും ഉത്പാദനത്തിനുണ്ടാകുന്ന വര്‍ദ്ധനവ് മൂലം ശരീരത്തിന് അതിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും അങ്ങനെ രോഗങ്ങളെ തുരത്താനും വളരെ ഏളുപ്പം കഴിയുന്നു.

മരുന്നുകളെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ഉപവാസം മൂലം ആ ശീലത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഉപവാസം അനുഷ്ഠിക്കുന്ന സമയത്ത് ഒരു വിഷാംശനശീകരണ പ്രക്രിയ നടക്കുന്നു. ഉപവാസത്തിന് ശേഷം പെട്ടെന്ന് തന്നെ അമിത ഭക്ഷണം കഴിക്കരുത്. അതിനുപകരമായി പെട്ടെന്ന് ദഹിക്കാവുന്ന ആഹാരപദാര്‍ഥങ്ങള്‍ അതായത് കട്ടികുറഞ്ഞ പഴങ്ങള്‍, ചൗവരി, തൈര്, പാല്‍ എന്നിവകൊണ്ടുവേണം ഉപവാസം മുറിക്കുവാന്‍. പുത്തനുണര്‍വിന്റെ അനുഭൂതിയാണ് ഉപവാസത്തിന്റെ നല്ല വശം എന്നാണ് ശാസ്ത്രീയമായി തെളിക്കപ്പെട്ടിരിക്കുന്നു. ഉപവാസം ലഘുവാക്കുന്നതിനൊപ്പം മാനസീകമായി ഉണര്‍ത്തുകയും ചെയ്യുന്നു. കൂടുതല്‍ വിഷാംശം നശിക്കപ്പെടുന്നതും ഹോര്‍മോണ്‍ ഉത്പാദനശേഷി വളരെ അധികം വര്‍ധിക്കുന്നതും ഒരാളെ മാനസീകവും ശാരീരകവുമായി കൂടുതല്‍ ആരോഗ്യവാനാക്കും.

ഉപവാസവും പ്രമേഹരോഗികളും
ഉപവാസം ശരീരത്തെ ആത്മാവുമായി ഇണക്കി ബന്ധപ്പെടുത്തി ഒരു ധ്യാനത്തിന്റെ അനുഭൂതി ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. ഇന്നത്തെ വേഗതയേറിയ ജീവിതത്തില്‍ ശ്രദ്ധയോടുക്കൂടി ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ആഹാരത്തില്‍ നിന്നുള്ള അകല്‍ച്ച ഒരാളുടെ മനസിനെ ശാന്തമാക്കുവാന്‍ കഴിയുന്നു. അതിലൂടെ എളുപ്പവും പ്രകൃതിദത്തവുമായി ഒരു നല്ല ഉറക്കം കിട്ടുന്നു. പ്രമേഹരോഗികള്‍ പ്രത്യേകിച്ച് മരുന്നുപയോഗിക്കുന്നവര്‍ ഉപവാസം എടുക്കരുത് എന്ന പൊതു ഉപദേശം ശരിയായതാണ്. ഉപവാസം ഗ്ലൂക്കോസിന്റെ അളവിലുള്ള വ്യതിയാനം ഉണ്ടാകുന്നുവെന്നാണ് പൊതുവെയുള്ള കാഴ്ചപാട്. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ കുറവ് പരിഹരിക്കണം. പരാജയപ്പെട്ടാല്‍ അത് മറ്റുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാകും. ഉപവാസത്തിന് മുമ്പുള്ള കാലയളവില്‍ പ്രമേഹത്തിനെ നിശ്ചിത അളവില്‍ നിര്‍ത്തണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉപവാസം ആരോഗ്യപരിപാലകരുടെ നിര്‍ദേശത്തില്‍ മാത്രമേ നടത്താവൂ.
ദഹനപ്രക്രിയക്ക് സഹായകം
ശരീരയായ ദഹനപ്രക്രിയയും സംഭരണവും നിര്‍മ്മാര്‍ജനവും ഉണ്ടെങ്കില്‍ ഉപവാസത്തിന്റെ ആവശ്യമില്ല. മോശമായ ദഹനപ്രക്രിയയാണെങ്കില്‍ തളര്‍ച്ചയോ വിളര്‍ച്ചയോ ശരീരത്തില്‍ മാലിന്യ പദാര്‍ഥങ്ങള്‍ അടിഞ്ഞുകൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ ഉപവാസം ദഹനപ്രക്രിയയെ നേരെയാക്കുവാന്‍ സഹായിക്കും. പഴച്ചാറുകള്‍ കൂടിച്ചുള്ള ഉപവാസമാണ് ഏറ്റവും ഫലപ്രദം. കട്ടിയാഹാരത്തിന് പകരം കരിക്കിന്‍ വെള്ളം, ഹെര്‍ബല്‍ ചായ, ചെറുചൂടുള്ള നാരങ്ങാനീര്, തേന്‍ ചേര്‍ത്ത വെള്ളം എന്നിവ കുടിച്ചും ഉപവാസം അനുഷ്ഠിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...