ആറന്‍മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത് ആലോചിക്കും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മാരകമായ ആറന്മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആറന്‍മുള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തറവാടിന്റെ ബാക്കി നവീകരണ പ്രവര്‍ത്തനം നടപ്പാക്കാനുള്ള നിര്‍ദേശം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. പ്രാഥമിക വിലയിരുത്തലാണ് വാഴുവേലില്‍ തറവാട്ടില്‍ നടന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പിലെ കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ ഭൂപേഷ്, ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്ക് തറവാട്ടിന്റെ ചരിത്ര പൗരാണികതയെപ്പറ്റി വിശദീകരിച്ചു നല്‍കി.

ആറന്‍മുളയിലെ പ്രസിദ്ധ ചരിത്രകാരനായ ശ്രീരംഗനാഥന്‍ വാഴുവേലില്‍ തറവാടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് പദ്ധതിരേഖ സമര്‍ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ ട്രസ്റ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ദേശം മന്ത്രി നല്‍കി. എന്‍എല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ താമരശേരി, ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...