പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തൊൻമ്പത് കാരിയേ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയായ നൗഫലിനെ ഈ മാസം ഇരുപതാം തീയതി വരെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവായി.
ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ഇന്നലെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ആറിനു പുലർച്ചെയാണ് പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തേ തുടർന്ന് അറസ്റ്റിലായ നൗഫൽ റിമാൻഡിലാണ്. ഇയാളുടെ കോവിഡ് പരിശോധനാഫലം വരേണ്ടതുള്ളതിനാൽ കാര്യമായ ചോദ്യം ചെയ്യൽ കൂടാതെ റിമാൻഡ് ചെയ്യുകയായിരുന്നു.
നൗഫലിന്‍റെ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന റിപ്പോർട്ട് കൂടി ലഭിച്ചിട്ടുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.