കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകളെയും ഇവയെ അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിര്‍ത്തുകൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ 25 ന് ഭാരതബന്ദും, തുടര്‍ന്നും ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ഭഗത് സിങിന്റെ 114 ആം ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 28 ന് മൂന്ന് കേന്ദ്ര ഓര്‍ഡിനന്‍സുകള്‍, പുതിയ പവര്‍ ബില്‍ 2020, ഡീസല്‍, പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കല്‍ തുടങ്ങിയ കോര്‍പ്പറേറ്റ് അനുകൂല, ജനവിരുദ്ധതയെ തുറന്നുകാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പഞ്ചാബില്‍കിസാന്‍ മസൂദ് സംഘര്‍ഷ് സമിതി ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24,25,26 തീയതികളില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...