ആറന്മുള ആംബുലൻസ് പീഡനം : പ്രതി നൗഫലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തൊൻമ്പത് കാരിയേ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിയായ നൗഫലിനെ ഈ മാസം ഇരുപതാം തീയതി വരെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഉത്തരവായി.

ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷയിലാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ഇന്നലെ പ്രതിയെ വീഡിയോ കോണ്‍ഫറൻസിലൂടെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ആറിനു പുലർച്ചെയാണ് പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തേ തുടർന്ന് അറസ്റ്റിലായ നൗഫൽ റിമാൻഡിലാണ്. ഇയാളുടെ കോവിഡ് പരിശോധനാഫലം വരേണ്ടതുള്ളതിനാൽ കാര്യമായ ചോദ്യം ചെയ്യൽ കൂടാതെ റിമാൻഡ് ചെയ്യുകയായിരുന്നു.

നൗഫലിന്‍റെ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന റിപ്പോർട്ട് കൂടി ലഭിച്ചിട്ടുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...