പത്തനംതിട്ട : ആചാര പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് 52 പള്ളിയോടക്കരകളെ പ്രതിനിധികരിച്ച് ആടയാഭരണങ്ങളണിഞ്ഞ് വഞ്ചിപ്പാട്ട് പാടി പമ്പ നദിയിലൂടെ തുഴഞ്ഞെത്തിയ ളാഹ ഇടയാറന്മുള പള്ളിയോടത്തെ ക്ഷേത്രക്കടവിൽ പള്ളിയോട സേവാ സംഘം ഭാരവാഹികൾ വെറ്റിലയും പുകയിലയും നല്കി പരമ്പരാഗത ആചാരങ്ങളോടെ സ്വീകരിച്ചു.
തുടർന്ന് പ്രദിക്ഷണ വഴിയിൽ നയമ്പുയർത്തി വഞ്ചിപ്പാട്ടുപടി പാർത്ഥസാരഥിയെ വണങ്ങിയ ശേഷം നിറപറ സമർപ്പിച്ചതോടെ നിവേദ്യ ചടങ്ങുകൾക്ക് ശേഷം അഷ്ടമി രോഹിണി വള്ളസദ്യ നടത്തി. 50 പേർക്ക് മാത്രമുള്ള വള്ള സദ്യയാണ് ഒരുക്കിയിരുന്നത്.