ആറാട്ടുപുഴ – കോഴഞ്ചേരി റോഡില്‍ കഞ്ചാവ് -മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം ; ഹോട്ടല്‍ ഉടമക്ക് ക്രൂര മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറാട്ടുപുഴ മുതല്‍ കോഴഞ്ചേരി വരെയുള്ള റോഡില്‍  കഞ്ചാവ് -മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം. ചില പെട്ടിക്കടകളും വീടുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന പൊടിപൊടിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ പെട്ടിക്കടകളെയും വീടുകളെയും കൂടുതലായും ആശ്രയിക്കുന്നത്. സന്ധ്യകഴിഞ്ഞാല്‍ ഈ റോഡില്‍ അക്രമവും ഗുണ്ടായിസവുമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നീര്‍വിളാകം കടക്കടക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചിരുന്നു. ഇവിടെ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നിരുന്നാലും ഇപ്പോഴും ഇവിടെ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടമാണ്.

ആറാട്ടുപുഴ ഹോട്ടല്‍ സാരഥി ബിയര്‍ പാര്‍ലര്‍ ഉടമ കെ.എസ് മോഹനന്‍ പിള്ളയെ കഞ്ചാവ് മാഫിയ  ക്രൂരമായി മര്‍ദ്ദിച്ചത് ഇന്നലെയാണ്. രാത്രി 10 മണിയോടെ വീട്ടില്‍ നിന്നും ഹോട്ടലിലേക്ക് പച്ചക്കറിയുമായി കാറില്‍ പോയതാണ് മോഹനന്‍ പിള്ള. വഴിയില്‍ മറ്റൊരു കാറില്‍ എത്തിയ യുവാവ് കാര്‍ കുറുകെയിട്ട് അകാരണമായി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മയക്കുമരുന്നിന്റെ ആലസ്യത്തിലായിരുന്നു ഇയാളെന്ന് മോഹനന്‍ പിള്ള പറയുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. തലക്ക് എട്ടോളം തുന്നലുകള്‍ വേണ്ടിവന്നു. ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറാട്ടുപുഴയിലുള്ള ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നും  ഇന്നലെ ഒരു റിസോര്‍ട്ട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം വ്യക്തമാകുകയും  ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിലെ ചില മുറികള്‍ സീല്‍ ചെയ്തിട്ടുണ്ട്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഇതുവഴി ആഡംബര കാറുകളുടെ യാത്രയാണ്. ഈ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...