Sunday, May 12, 2024 3:24 pm

രാമക്ഷേത്രം വരുന്നതോടെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്ര്യവും മാറും ; കെജരിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിന് ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്‌റംഗ് ബാലി’ -എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുന്നത്. ഇതിനായി മോദി അയോധ്യയിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അടക്കം അമ്പതോളം വി.ഐ.പികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

0
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി...

മലപ്പുറത്ത് പ്ലസ് വൺ സീറ്റില്‍ മുന്നറിയിപ്പുമായി ലീഗ് ; ബാച്ചുകള്‍ കൂട്ടിയില്ലെങ്കില്‍ സമരം

0
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍...

ഖാര്‍ഗെയുടെ ഹെലിക്കോപ്റ്റര്‍ പരിശോധിച്ചതിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്‌

0
ഡല്‍ഹി: ബിഹാറിലെ സമസ്തിപുരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

സ്ത്രീകളുടെ സ്വര്‍ണ മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

0
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി സ്ത്രീകളുടെ സ്വര്‍ണ മാല പിടിച്ചുപറിച്ച...