പത്തനംതിട്ട : ജില്ലയിലെങ്ങും ഇന്നലെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയാണ് ഇന്ന് രാവിലെയും അനുഭവപ്പെടുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെതുടര്‍ന്ന് മൂക്കൻപെട്ടി, കണമല, അരയാഞ്ഞിലിമൺ കോസ് വേകള്‍ മുങ്ങി. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട അരയാഞ്ഞിലിമൺ നിവാസികള്‍ ഇതോടെ ഒറ്റപ്പെട്ടു.
ഇവര്‍ക്ക് പുറത്തേക്ക് പോകുവാനോ ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുവാനോ ഇനി കഴിയില്ല. കോസ് വെ വെള്ളം കയറി മൂടുമ്പോള്‍ നേരത്തെ ഇവര്‍ ആശ്രയിച്ചിരുന്ന തൂക്കുപാലം 2018 ലെ പ്രളയത്തില്‍ ഒഴുകിപ്പോയി. ഇപ്പോള്‍ ഏക ആശ്രയം ഈ കോസ് വേയാണ്. ഇവിടെ ഒരു പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും പാലം ഇപ്പോഴും കടലാസില്‍ തന്നെയാണ്.