ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂർ അതിരൂപത

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂർ അതിരൂപത. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെയും സഭ വിമര്‍ശിച്ചു. 20 ശതമാനത്തിലേറെ ക്രൈസ്തവ വോട്ടുകളുള്ള തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സമ്മർദ്ദ ശക്തിയാവാനാണ് സിറോ മലബാർ സഭ തൃശൂർ അതി രൂപതയുടെ നീക്കം. മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന സഭ മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ക്രൈസ്തവരെ അടിച്ചതെന്ന് സമുദായ സമ്മേളനം ചോദിക്കുമെന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി നിയമിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും അത് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് സഭ കുറ്റപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...