തൃശൂരിൽ മത്സരിക്കണമെന്ന സിപിഐ ജില്ലാ കൗൺസിൽ നിർദ്ദേശത്തോട് ‘നോ’ പറഞ്ഞ് കെപി രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ ആരായിരിക്കും സി പി ഐ സ്ഥാനാർത്ഥി എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ട് ദിവസങ്ങളായി. കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എം പിയായ ടി എൻ പ്രതാപനും ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപിയും കളത്തിലെത്തുമെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിട്ടും സി പി ഐയുടെ സ്ഥാനാർത്ഥി ആരാകും എന്നതിൽ യഥാർത്ഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. മുൻ മന്ത്രി വി എസ് സുനിൽ കുമാറിന്‍റെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നതെങ്കിലും മുൻ എം പി കെ പി രാജേന്ദ്രന്‍റെയും മന്ത്രി കെ രാജന്‍റെയും പേരുകളും സജീവ ചർച്ചയിലായിരുന്നു. എന്നാൽ ഇപ്പോൾ താനെന്തായാലും മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് പാർട്ടിയെ വീണ്ടും അറിയിച്ചിരിക്കുകയാണ് കെ പി രാജേന്ദ്രൻ.

തൃശൂർ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാനുള്ള ജില്ലാ കൗൺസിലിന്‍റെ 3 അംഗ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് രാജേന്ദ്രൻ വീണ്ടും നിലപാട് അറിയിച്ചത്. വി എസ് സുനിൽകുമാർ, കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ എന്നീ പേരുകളാണ് ജില്ലാ കൗൺസിൽ തീരുമാനിച്ചത്. ഈ പേരുകൾ സംസ്ഥാന കൗൺസിൽ പരിഗണിക്കാനിരിക്കെയാണ് കെ പി രാജേന്ദ്രൻ, മത്സരിക്കാനില്ലെന്ന കാര്യം പാർട്ടിയെ അറിയിച്ചത്. കെ പി രാജേന്ദ്രൻ പിൻവാങ്ങിയതോടെ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്‍റെ പേര് പകരം നൽകിയിട്ടുണ്ട്. കെ പി രാജേന്ദ്രൻ നിലവിൽ തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറാണ്. സംഘടനാ രീതി പാലിച്ചാണ് 3 പേരുകൾ ശുപാർശ ചെയ്തതെന്ന് സി പി ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതോടെ വി എസ് സുനിൽകുമാർ, മന്ത്രി കെ രാജൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് എന്നിവരിൽ ഒരാളാകും തൃശൂരിൽ പോരിനിറങ്ങുകയെന്നത് ഉറപ്പായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...