ലോക്സഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കേരളത്തിൽ തകരും, പിന്നെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാവൂ ; കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്ത് ആയിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നു ഇത്. മന്നത്ത് പദ്മനാഭനെനെതിരായ ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. മുസ്ലിം വോട്ട് നഷ്ടപെടുമോ എന്ന ചിന്തയിലാണ് കോൺഗ്രസ് മിണ്ടാത്തത്. പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ വിജയിക്കും. മാധ്യമ സർവേകളിൽ നിന്ന് തന്നെ ബി.ജെ.പിയുടെ ജനപിന്തുണ തെളിഞ്ഞു കഴിഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിലുണ്ടാകും. സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവിടെ ഭാരത് അരി വിതരണം പോലും പലർക്കും സഹിക്കുന്നില്ല. വിതരണം തടയുന്നവരുടെ പ്രശ്നം ജനങ്ങളുടെ ലാഭമല്ലെന്ന് വ്യക്തമാണ്. ഭാരത് അരി വിതരണം തടയാൻ ശ്രമിക്കുന്നവരെ ജനം തന്നെ തെരുവിൽ നേരിടും. ഇവിടെ കെ അരി എന്ന കരി എന്ന് വരുമെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നു

0
റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച്...

ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ആർപിഎഫ് ഇടപെടൽ

0
ആലപ്പുഴ: ദീർഘദൂര യാത്രക്കാരെ മാത്രം കയറ്റി കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...