ആര്‍ദ്രം മിഷന്‍ : നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാറാണംമൂഴി സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 16 ലക്ഷം രൂപ ചിലവഴിച്ചാണ് നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്.
ആര്‍ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

വെയിറ്റിംഗ് ഏരിയ, ഇരിപ്പിടം, രോഗികള്‍ക്കായുള്ള ശുദ്ധജലം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, ഒപി മുറിയിലെ സജീകരണങ്ങള്‍, മുലയൂട്ടല്‍ മുറി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുന്‍പ് പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തില്‍ ആകെ 13 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടത്തില്‍ ഒപി മുറി, ലാബ്, ഫാര്‍മസി സ്റ്റോര്‍റൂം, പാലിയേറ്റീവ് മുറി, ഓഫീസ്, പൊതുജനാരോഗ്യം, ജീവനക്കാര്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി ക്രമീകരിച്ച ഒപി കെട്ടിടം പ്രവര്‍ത്തന സജ്ജമായതോടെ പൊതുജനങ്ങള്‍ക്ക് ആശുപത്രി സേവനം മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് നാറാണംമൂഴിയിലെ കുടുംബാരോഗ്യ കേന്ദ്രം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്,

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് നീറംപ്ലാക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, മാത്യു കാനാട്ട്, സതീഷ് പണിക്കര്‍, വാര്‍ഡ് മെമ്പര്‍ റോസമ്മ വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന പ്രസന്നന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഡൊമിനിക്, സോണിയ മനോജ്, പി.സി അനിയന്‍, റെനി വര്‍ഗീസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.രചനാ ചിതംബരം, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എം.എസ് സുജ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...