പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണം ; ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സിബിഎസ്‌ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാര്‍ഥികളും അടക്കമുള്ളവരാണ് ഈ ആവശ്യമുന്നയിച്ച്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിബിഎസ്‌ഇ – ഐസിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസള്‍ട്ട് വന്നിട്ടില്ല അത് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച്‌ തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2004 ല്‍ സമാനമായ ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്ബ്രദായമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ പിന്നോക്കം പോകുന്നു എന്നതാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...