ആര്‍ദ്രം മിഷന്‍ : വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 18.5 ലക്ഷം രൂപ ചിലവഴിച്ചാണ് വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്. ആര്‍ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

വെയിറ്റിംഗ് ഏരിയ, പുതിയ ഒബ്സര്‍വേഷന്‍ മുറി, ഒപി കെട്ടിടത്തില്‍ പുതിയ നവീകരണം, ഒപി മുറി വിപുലീകരണം, ഇരിപ്പിടം, രോഗികള്‍ക്കായുള്ള ശുദ്ധജലം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, ഒപി സജീകരണങ്ങള്‍, മുലയൂട്ടല്‍ മുറി എന്നിവയാണ് പുതിയതായി ഒരുക്കിയത്. മുന്‍പുണ്ടായിരുന്ന കെട്ടിടത്തില്‍ ഒപി മുറി, ലാബ്, ഫാര്‍മസി സ്റ്റോര്‍റൂം, ഡ്രസിംഗ് മുറി, ശുചിമുറി എന്നിവയാണ് ഉണ്ടായിരുന്നത്.

കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് വെച്ചൂച്ചിറയിലെ കുടുംബാരോഗ്യ കേന്ദ്രം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഡിഎംഒ ഡോ.എ.എല്‍ ഷീജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സ്റ്റീഫന്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്,

റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. മാത്യു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി ചെറിയാന്‍, പി.എച്ച് നഹാസ്, പ്രസകുമാരി, ടി.കെ രാജന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ രചനാ ചിതംബരം, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, വെച്ചൂച്ചിറ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശിഷ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....