ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ പരീക്ഷ എഴുതിയ പഠിതാക്കള്‍ ഉജ്ജ്വല വിജയം നേടി. ജൂലൈയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയില്‍ ആകെ 435 പേര്‍ പരീക്ഷ എഴുതിയതില്‍ 387 പേര്‍ വിജയിച്ചു. വിജയ ശതമാനം 89. നാല് പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ജില്ലയിലുള്ളത്. ഒന്‍പത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി ഓണ്‍ലൈനായി പഠിച്ച് പാതി വഴിയില്‍ കൈവിട്ട വിദ്യാഭ്യാസം തിരികെ പിടിച്ചതിലുള്ള സന്തോഷത്തിലാണ് വിജയികള്‍. തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ് അവര്‍.

മല്ലപ്പള്ളി സി.എം.എസ് പഠനകേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയ എ.അമ്പിളി എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പെരുമ്പട്ടി പന്നക്കപ്പതാലില്‍ ഓട്ടോ ഡ്രൈവര്‍ അനീഷിന്റെ ഭാര്യയാണ് അമ്പിളി. മല്ലപ്പള്ളി പഠന കേന്ദ്രത്തിലെ തന്നെ പഠിതാവ് എസ്.സോമലത അഞ്ച് എ പ്ലസ് നേടി. ജയിക്കാന്‍ കഴിയാതെ പോയവരില്‍ പലര്‍ക്കും ഒരു വിഷയം മാത്രമാണ് നഷ്ടമായത്. വിജയിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...