പുതുതലമുറ ബാങ്ക് പ്രവർത്തന സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്തു നിങ്ങളുടെ പണം തട്ടിക്കുന്നുണ്ടോ? അറിയാം കൂടുതൽ വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ കൊച്ചു വെളുപ്പാൻ കാലത്ത് ചെക്ക് പ്രസന്റ് ചെയ്തു പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവെച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്.

ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള നിയമപരിജ്ഞാനം ഉണ്ടായിരിക്കില്ല. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 65 പ്രകാരം ചെക്ക് പ്രസന്റ് ചെയ്യേണ്ടത് ബാങ്കിന്റെ സാധാരണയുള്ള പ്രവർത്തന സമയത്തിലായിരിക്കണം. കാലേക്കൂട്ടി ചെക്ക് പ്രസന്റ് ചെയ്ത് വലിയ പെനാൽറ്റി തുക വാങ്ങിയാൽ നിയമപ്രകാരം ഉപഭോക്താവിന് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുവാൻ അർഹതയുണ്ട്. തയ്യാറാക്കിയത് അഡ്വ. കെ ബി മോഹനൻ. Ph. 9847445075

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...