ഉച്ചയ്ക്ക് സ്ഥിരമായി ചോറ് കഴിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ നിങ്ങൾക്ക് ഈ രോ​ഗം വരാൻ സാധ്യത ഏറെ

For full experience, Download our mobile application:
Get it on Google Play

ഉച്ചയ്ക്ക് ചോറുകഴിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ചിലർക്ക് അത് നിർബന്ധവും. എന്നാൽ സ്ഥിരമായി ചോറുകഴിക്കുന്നതും വ്യായാമ കുറവും ചില ആരോ​ഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അവയെ കുറിച്ച് അറിയാം. ചോറ് അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തിൽ അവശ്യമുള്ളതിലുമധികം ഷുഗർലെവൽ രക്തത്തിൽ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിച്ചേക്കാം. ചോറിൽ വിറ്റാമിനുകളും മിനറൽസും കുറവാണ്. എങ്കിലും പലപ്പോഴും ശരീരത്തിന്റെ ഗ്ലൈസമിക് സൂചിക ഉയരാൻ ഇത് കാരണമാവുന്നു. അതായത് ശരീരത്തിലുള്ള കാർബോ ഹൈഡ്രേറ്റുകൾ എത്ര പെട്ടന്ന് ഷുഗറാക്കാൻ പറ്റുമെന്ന് അളക്കുന്നതിനുപയോഗിക്കുന്ന സൂചികയാണിത്. ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലത്. ചോറിൽ ഈ സൂചിക കൂടുതലായതിനാൽ ചോറിന്‍റെ അളവ് കുറക്കുന്നതാണ് നല്ലത്. പ്രമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്ത സമ്മർദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കൂടാതെ അമിതമായിട്ടുള്ള കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി കരൾ വീക്കത്തിലേക്കും നയിക്കുന്നു.

അമിതമായി ചോറ് കഴിക്കുന്നത് കുടവയറിനും വയറ് ചാടുന്നതിനും കാരണമാകുന്നു. കൂടാതെ ശരീര ഭാരം കൂടുകയും ചെയ്യും. ചോറ് കൂടുതലായി കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് വലിയ അളവിൽ കാലറീസ് ലഭിക്കുന്നു. എന്നാൽ ഇത് കൃത്യമായി ദഹിക്കാതെ വരികയും അമിത വണ്ണത്തിനും കാരണമാകുന്നു. ചോറ് ഉപേക്ഷിക്കുന്നവരുടെ രണ്ടാമത്തെ ഓപ്ഷനാണ് ചപ്പാത്തി. എന്നാൽ ചപ്പാത്തി ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നും അത് കഴിക്കേണ്ട രീതിയെ കുറിച്ചും നമുക്ക് അവബോധം വേണം. ചപ്പാത്തി അമിതമായി കഴിക്കുന്നത് അമിത വണ്ണത്തിനും വയറ് ചാടുന്നതിനും കാരണമാകുന്നു. പ്രമേഹ രോഗികൾ ഒരു ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുന്നത് നല്ലതായിരിക്കും. ചോറിന്റെ അളവ് കുറച്ച് ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യവർഗങ്ങളും ഉൾപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...