Monday, April 14, 2025 9:10 pm

അടക്ക കള്ളന്മാരെക്കൊണ്ട് തോറ്റ് കമുക് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : വിളവെടുപ്പു കാലത്ത് മോഷ്ടാക്കളുടെ ശല്യം കമുക് കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. പലയിടങ്ങളിലും അടക്ക മോഷണം പതിവായി. തെങ്കര തത്തേങ്ങലത്ത് കമുകിൻ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടന്നതായി പരാതിയുണ്ട്. കൈതച്ചിറ പങ്ങിണിക്കാടൻ ഷൗക്കത്തലിയുടെ രണ്ടേക്കര്‍ വരുന്ന തോട്ടത്തിലെ 150 കമുകുകളിലെ അടക്ക മോഷണം പോയതായാണ് പരാതി. 300 കിലോയോളം അടക്ക മോഷണം പോയതായി ഷൗക്കത്തലി പറയുന്നു. ഇതുസംബന്ധിച്ച് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി.

മൂന്നാഴ്ച മുമ്പ് കരിമ്പ പഞ്ചായത്തിെൻറ പലഭാഗങ്ങളിലും അടക്ക മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നേക്കര്‍ പാണത്തൊടിയില്‍ മുസ്തഫയുടെ വീട്ടില്‍ സൂക്ഷിച്ച ഒരുലക്ഷത്തോളം രൂപ വിലമതിക്കുന്ന അടക്ക അപഹരിക്കപ്പെട്ടിരുന്നു. വിപണിയില്‍ വില വര്‍ധിച്ചതോടെയാണ് മോഷണവും വ്യാപകമായത്. നിലവില്‍ പഴുത്തടക്ക കിലോക്ക് 75 രൂപ വരെയും പച്ച അടക്കക്ക് 60 രൂപ വരെയും കൊട്ടടക്കക്ക് 400 രൂപയിലധികവും വിലയുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കള്‍ വില ലഭിക്കുന്നതില്‍ ആശ്വാസംകൊള്ളുന്ന കര്‍ഷകര്‍ക്ക് മോഷ്ടാക്കളുടെ ശല്യം ആശങ്കയായി. അടക്ക മോഷണം സംബന്ധിച്ച ലഭിച്ച പരാതികളില്‍ അന്വേഷണം നടന്നുവരുന്നതായി മണ്ണാര്‍ക്കാട് പോലീസ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

0
മലേഷ്യ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു. 85...

ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം

0
മലപ്പുറം: ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം. മലപ്പുറം ചങ്ങരംകുളം...

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...

പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം

0
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന്...