Tuesday, September 10, 2024 10:42 am

ഞാന്‍ സ്ഥിരം സ്റ്റാർ അല്ലേ? പുതുപ്പള്ളി താരപ്രചാരക പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രശ്നമില്ല ; കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്‍റെ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. സ്ഥിരം സ്റ്റാർ ആയതുകൊണ്ട് താര പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും പ്രശ്നമില്ല. ആരോടും ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. കെ കരുണാകരൻ സ്മാരകത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാം എന്ന് പറഞ്ഞത്. അല്ലാതെ വേറെ എന്തെങ്കിലും വെടി പൊട്ടും എന്ന് ആരും പ്രതീക്ഷിക്കേണ്ട. വടകരയില്‍ വീണ്ടും മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാന്‍ ജ്യോത്സ്യൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തലാണ് ലക്ഷ്യം. പ്രചാരണം നയിക്കുന്നത് ഉമ്മൻ ചാണ്ടി നടത്തിയ വികസനപ്രവർത്തനങ്ങളാണ്. 25000ൽ കൂടുതൽ ഭൂരിപക്ഷം കിട്ടും
ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി എന്താണ് മാധ്യമങ്ങളെ കാണാത്തത്. ക്യാബിനറ്റ് കഴിഞ്ഞാൽ വാർത്താ സമ്മേളനാം നടത്താറില്ല. നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് പിണറായി. കെ റെയിൽ പോലുള്ള ധൂർത്ത് അനുവദിക്കില്ല

53 വർഷം ഉമ്മൻചാണ്ടി എംഎൽഎ ആയത് നൂലിൽ കെട്ടി ഇറക്കിയിട്ടല്ല. ഉമ്മൻചാണ്ടിയുടെ സ്വീകാര്യത പിണറായിയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.ഏഴര വർഷമായി നടക്കുന്നത് അഴിമതിയും സ്വജന പക്ഷപാതവുമാണ്. പ്രതിപക്ഷ നേതാവിന്‍റെ ഏഴ് ചോദ്യങ്ങളിൽ ഒരെണ്ണത്തിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. മകൾക്കെതിരെ ഉണ്ടായ ആരോപണത്തിൽ എന്തുകൊണ്ട് ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ല? പഞ്ചായത്ത് തോറും മുഖ്യമന്ത്രി പ്രസംഗിച്ചാലും ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ല. മന്ത്രിമാരെല്ലാം പുതുപ്പള്ളി വന്നു കണ്ടു പൊയ്ക്കോട്ടെ. ഒരു പ്രതീക്ഷയും ഈ മണ്ഡലത്തിൽ വേണ്ടതില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ജുവലറിയിൽ കയറി വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കും ; ഒടുവിൽ നേപ്പാൾ കള്ളൻ പോലീസിന്റെ...

0
കണ്ണൂർ: ജുവലറിയിൽ കയറിയാൽ വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കുന്ന 'നേപ്പാൾ കള്ളൻ'...

മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ മേഖലയിൽ നിലനിര്‍ത്താൻ രഹസ്യനീക്കമെന്ന് ഐ എൻ ടി യു...

0
പത്തനംതിട്ട : അടുത്ത വർഷം കെ.എസ്.ഇ.ബിയുടെ കൈവശം വന്നുചേരാനുള്ള മണിയാർ ജലവൈദ്യുത പദ്ധതി...

രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം; 70 കിലോ വരുന്ന സിമന്റ് കട്ട...

0
ജയ്‌പൂർ: കാൺപൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി റിപ്പോർട്ട്....

നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ ബന്ദിപ്പൂ കൃഷി വിളവെടുത്തു

0
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കുടുംബശ്രീ...