മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയും പിന്‍വലിക്കാനൊരുങ്ങി അര്‍ജന്റീന

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് അയേഴ്‌സ് : ലിയോണല്‍ മെസിക്ക് ആജീവനാന്ത ആദരമൊരുക്കാന്‍ അര്‍ജന്റീന. മെസി വിരമിക്കുമ്പോള്‍ പത്താം നമ്പര്‍ ജഴ്‌സിയും പിന്‍വലിക്കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം. പെലെയും മറഡോണയും സിദാനുമടക്കമുള്ള ഇതിഹാസങ്ങള്‍ അനശ്വരമാക്കിയ പത്താം നമ്പര്‍. സമകാലിക ഫുട്‌ബോളില്‍ പത്താം നമ്പറിന്റെ നേരവകാശിയാണ് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. രാജ്യത്തിന് ലോകകപ്പ്, ഫൈനലിസിമ, കോപ്പ അമേരിക്ക കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ ബൂട്ടഴിക്കുമ്പോള്‍ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കം. തീരുമാനം മെസിക്കുള്ള ആജീവനാന്ത ആദരമെന്ന് വ്യക്തമാക്കുന്നു എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ഇനിയൊരു താരത്തെ അര്‍ജന്റൈന്‍ ടീമില്‍ പത്താം നമ്പര്‍ ജഴ്‌സി ധരിക്കാന്‍ അനുവദിക്കില്ല. ഇത് മെസിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമെന്നും ടാപ്പിയ.

ആദ്യമായല്ല അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാനുള്ള നീക്കം നടത്തുന്നത്. 2002ല്‍ മറഡോണയോടുള്ള ആദര സൂചകമായി പത്താം നന്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ എഎഫ്എ ശ്രമിച്ചിരുന്നു. ഒന്നുമുതല്‍ 23 വരെയുള്ള നമ്പറുകള്‍ നിര്‍ബന്ധമായും താരങ്ങള്‍ക്ക് നല്‍കണമെന്ന ഫിഫ നിയമം കാരണം ഇതു നടന്നില്ല. മെസി വിരമിക്കുമ്പോള്‍ ഫിഫ നിയമം അര്‍ജന്റീന ഏങ്ങനെ മറികടക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അര്‍ജന്റീനയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ച മെസി രാജ്യത്തിനായി 180 കളിയില്‍ നിന്ന് 106 ഗോള്‍ നേടിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...