മലപ്പുറം : വഴിക്കടവില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി സുന്ദരനാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വെച്ചാണ് സുന്ദരനെ നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ വഴിക്കടവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും മോഷണ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ആക്സോ ബ്ലേഡ് ഉപയോഗിച്ച് സ്ഥാപനത്തിന്‍റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ഇയാള്‍ സമീപത്തെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്‍റെ വഴിക്കടവിലെ എടിഎം കൗണ്ടറില്‍ മോഷണ ശ്രമമുണ്ടായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























