ആൺസുഹൃത്ത് മദ്യം നൽകി പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ നാളെ അപേക്ഷ നൽകും.  അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിൽ 17കാരി അപകടനില തരണം ചെയ്തു. അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെടുങ്കണ്ടം കോന്പയാർ സ്വദേശി ആഷിഖ് ഉൾപ്പെടെ 3 പേരാണ് കേസിൽ അറസ്റ്റിലായത്.

ഇതിൽ ഒരാൾ റിമാൻഡിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക് അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്‍കി. ആഷിക്ക് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്  പീഡനത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. അന്ന് തന്നെ പ്രതികളെ പിടികൂടാൻ പോലീസിനായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...