ഇടുക്കി : മൂന്നാറിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ ജാർഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. അപകടനില തരണം ചെയ്ത പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുദിവസം മുന്പാണ് ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. കുട്ടി ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനത്തിനിരയായി എന്ന് ഉറപ്പായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് അയൽവാസിയായ ജാർഖണ്ഡ് സ്വദേശിയായ യുവാവ് തൊട്ടടുത്ത വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.
സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. യുവാവ് തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ് ഇപ്പോൾ. രണ്ടുദിവസത്തിനുള്ളിൽ പിടികൂടാൻ ആകും എന്നാണ് പോലീസിൻറെ പ്രതീക്ഷ. പെൺകുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























