മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.  ശനിയാഴ്ച വൈകിട്ടാണ് ജോർജ്ജ് ഉണ്ണുണ്ണിയെ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു. സ്വർണ്ണമാലയും പണവും കവരാൻ വേണ്ടിയായിരുന്നു അരുംകൊല. കേസ് അന്വേഷണസംഘംത്തിന് തടസ്സമായത് സിസിടിവി യുടെ ഹാർഡ് ഡിസ്ക് അടക്കം എടുത്തുകൊണ്ട് പോയതാണ്. നിലവിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് സൂചന. എന്നാൽ മണിക്കൂറുകളായി ചോദ്യംചെയ്തിട്ടും കാര്യമായ തുമ്പ് കിട്ടയിട്ടില്ല. എണ്ണമറ്റ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...